Wednesday September 26th, 2018 - 2:25:pm
topbanner

കാവ്യയുടെ ഭാഗ്യം ശരിക്കും അയാളായിരുന്നു

rajani v
കാവ്യയുടെ ഭാഗ്യം ശരിക്കും അയാളായിരുന്നു

സിനിമയില്‍ കാവ്യയുടെ ആദ്യ നായകനാണ് ദിലീപ് ചിത്രം ചന്ദ്രനുദിക്കുന്ന ദിക്കില്‍ പിന്നീട് കാവ്യയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.മലയാളത്തിലെ സ്വപ്ന ജോഡികളായി എത്തി ഒടുവില്‍ വിവാഹവും കഴിച്ച ദിലീപ് ആയിരുന്നില്ല കാവ്യയുടെ ഭാഗ്യം. അതാരാന്നു കാവ്യ മാധവന്റെ സിനിമാ കരിയര്‍ എടുത്തുനോക്കിയാല്‍ ദിലീപിനെക്കാളും കാവ്യയെ സ്വാധീനിച്ച ഒരാളുണ്ട്.

 കാവ്യയുടെ ആദ്യ ചിത്രമായ പൂക്കാലം വരവായ് സംവിധാനം ചെയ്ത കമല്‍. കാവ്യ മാധവന്റെ അഭിനയ ജീവിതത്തില്‍ കമല്‍ ചിത്രങ്ങള്‍ ചെലുത്തിയ സ്വാധീനം നോക്കൂ..ആറാമത്തെ വയസ്സിലാണ് കാവ്യ മാധവന്റെ അരങ്ങേറ്റം. പൂക്കാലം വരവായി എന്ന ചിത്രത്തിലായിരുന്നു ഇത്. കമലാണ് ഈ ചിത്രം സംവിധാനം ചെയ്തത്. അങ്ങനെ കാവ്യ മാധവനെ സിനിമയിലേക്ക് കൊണ്ടുവന്ന ആള്‍ എന്ന് കമലിനെപ്പറ്റി പറയാം.

കാവ്യ മാധവന് അഭിനയത്തില്‍ ഒരു ബ്രേക്ക് എന്ന് പറയാന്‍ പറ്റുന്ന ചിത്രമാണ് അഴകിയ രാവണന്‍. വെണ്ണിലാ ചന്ദനക്കിണ്ണം എന്ന പാട്ടില്‍ ഭാനുപ്രിയയുടെ കുട്ടിക്കാലമാണ് അഴകിയ രാവണനില്‍ കാവ്യ ചെയ്തത്. അഴകിയ രാവണന്റെ സംവിധാനവും കമലായിരുന്നു.കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങളിലും കമല്‍ കാവ്യയ്ക്ക് വേഷം നല്‍കി. ഇതിന് ശേഷമാണ് 2004 ല്‍ പുറത്തിറങ്ങിയ പെരുമഴക്കാലം.

കാവ്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്ന്. സംസ്ഥാന അവാര്‍ഡും കാവ്യയ്ക്ക് ഈ ചിത്രത്തിലെ അഭിനയത്തിന് കിട്ടി.കാവ്യ മാധവന്റെ രണ്ടാമത്തെ സംസ്ഥാന അവാര്‍ഡും ഒരു കമല്‍ ചിത്രത്തിനായിരുന്നു. ഗദ്ദാമ. 2011 ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. കാവ്യ മാധവന്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സംവിധായകരില്‍ ഒരാളാണ് കമല്‍.

 

Read more topics: kavya, luck, director, films
English summary
kavya luck director films
topbanner

More News from this section

Subscribe by Email