Monday September 24th, 2018 - 1:16:pm
topbanner

കഠുവ ക്രൂരമാനഭംഗകേസ്: പ്രതികള്‍ സുപ്രീം കോടതിയില്‍

akhila
കഠുവ ക്രൂരമാനഭംഗകേസ്: പ്രതികള്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിലെ കഠുവയില്‍ പെണ്‍കുട്ടി ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ സുപ്രീം കോടതിയില്‍. വിചാരണ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റണമെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ ആവശ്യത്തിനെതിരേയും കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യപ്രതികളായ സഞ്ജി റാം, വിശാല്‍ ജാന്‍ഗോത്ര എന്നിവര്‍ സുപ്രീം കോടതി സമീപിച്ചു. കേസ് ജമ്മു കാഷ്മീരിന് പുറത്തേക്ക് മാറ്റണമെന്നും തങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും പെണ്‍കുട്ടിയുടെ പിതാവ് അഭിഭാഷകയായ അനൂജ കപൂര്‍ വഴി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാറ്റത്തിലാണ് സുപ്രീം കോടതി സംസ്ഥാനമാറ്റക്കാര്യം പരിഗണിക്കുക.

Read more topics: newdelhi, katuacase
English summary
katua rape-murder case the accused are in court
topbanner

More News from this section

Subscribe by Email