Sunday July 22nd, 2018 - 8:40:am
topbanner
Breaking News

രാജ്യത്തെ മുന്‍നിര പോണ്‍സൈറ്റുകളില്‍ ട്രെന്‍ഡിംഗ് സെര്‍ച്ച് ആയിരിക്കുന്നത് കഠുവ പെണ്‍കുട്ടിയുടെ വീഡിയോ

fasila
രാജ്യത്തെ മുന്‍നിര പോണ്‍സൈറ്റുകളില്‍ ട്രെന്‍ഡിംഗ് സെര്‍ച്ച് ആയിരിക്കുന്നത് കഠുവ പെണ്‍കുട്ടിയുടെ വീഡിയോ

ജമ്മു കാഷ്മീരിലെ കഠുവയില്‍ എട്ടുവയസുകാരിയുടെ കൊലപാതകത്തില്‍ രാജ്യത്തിന്റെ രക്തം തിളയ്ക്കുമ്പോള്‍ ഞെട്ടലും അപമാനവും ഉളവാക്കുന്ന മറ്റൊരു വാര്‍ത്തകൂടി പുറത്ത്. പെണ്‍കുട്ടി അതിക്രൂരമായ രീതിയില്‍ മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിലുണ്ടായ ഞെട്ടലില്‍ നിന്ന് രാജ്യം ഇതുവരെയും മുക്തമായിട്ടില്ല.

എന്നാല്‍ പെണ്‍കുട്ടിയുടെ മരണത്തേക്കാള്‍ ഞെട്ടലുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രാജ്യത്തെ മുന്‍നിര പോണ്‍ സൈറ്റുകളില്‍ ഏറ്റവും കൂടുതല്‍ തെരയപ്പെട്ട പേരുകളില്‍ ഒന്ന് കഠുവ പെണ്‍കുട്ടിയുടേതാണെന്നതാണത്. പ്രമുഖമാധ്യത്തിലൂടെ ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ രാജ്യത്തിനുണ്ടായ അപമാനം പലമടങ്ങ് വര്‍ധിച്ചിരിക്കുകയാണ്.

ഇത്രയും ക്രൂരമായ കൊലപാതകത്തിന് ഇരയായപെണ്‍കുട്ടിയുടെ വീഡിയോ തെരഞ്ഞ് പോണ്‍ സൈറ്റുകളില്‍ കയറിയവരുടെ മനസ് എത്രമാത്രം ദുഷിച്ചതായിരിക്കുമെന്നാണ് റിപ്പോര്‍ട്ട് കണ്ട പലരും സമൂഹമാധ്യമങ്ങളിലൂടെ ചോദിക്കുന്നത്. പെണ്‍കുട്ടിയുടെ പേരില്‍ പോണ്‍ സൈറ്റുകളില്‍ വീഡിയോ ഒന്നും ലഭ്യമല്ലെങ്കിലും തെരഞ്ഞ പേരുകളില്‍ മുമ്പില്‍ നില്‍ക്കുന്നത് കഠുവ പെണ്‍കുട്ടിയുടെ പേരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Read more topics: Kathua, girl, name, search, porn, sites
English summary
kathua-girls-name-as-top-search-on-porn-sites
topbanner

More News from this section

Subscribe by Email