Sunday May 26th, 2019 - 5:17:pm
topbanner
topbanner

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം നൽകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

RA
കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം നൽകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കാസര്‍​ഗോഡ് കൊല്ലപ്പെട്ട രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് കെപിസിസി 10 ലക്ഷം രൂപ വീതം നല്‍കുമെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ വീട്ടിലെ അവസ്ഥ അത്ര ദയനീയമാണ്. കൊലപാതകം ഗൂഡാലോചന നടത്തിയാണെന്നും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും മുല്ലപ്പളളി പറഞ്ഞു.

കൊടി സുനിയുടെ സംഘം പോലുള്ള സംഘമാണ് കൊലപാതകം നടത്തിയത്. ഇത് മുഖ്യമന്ത്രിയ്ക് ലഭിച്ച അവസരമാണ് , അണികളോട് ആയുധം താഴെ വെക്കാൻ ആഹ്വാനം ചെയ്യണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.പോലീസ് അന്വേഷണത്തിൽ തൃപ്തികരമല്ലെങ്കിൽ മറ്റ് ഏജൻസികളുടെ സഹായം തേടുമെന്നും കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ച് മുല്ലപ്പള്ളി പറഞ്ഞു.

English summary
kasargode murder case response mullapally
topbanner

More News from this section

Subscribe by Email