Tuesday May 21st, 2019 - 12:54:pm
topbanner
topbanner

കാസര്‍കോട് ഇരട്ടക്കൊലപാതകം; പ്രതികളെ സഹായിച്ച ആൾ പിടിയിൽ

RA
കാസര്‍കോട് ഇരട്ടക്കൊലപാതകം; പ്രതികളെ സഹായിച്ച ആൾ പിടിയിൽ

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകകേസില്‍ അന്വേഷണ സംഘം ഒരാളെ കൂടി പിടികൂടി. പ്രതികളെ സഹായിച്ച കല്ല്യോട് കണ്ണോത്ത് സ്വദേശി രഞ്ജിത്ത് ആണ് കസ്റ്റഡിയില്‍ ഉള്ളത്.ര‍ഞ്ജിത്തിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ വച്ച്‌ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. നിലവില്‍ പ്രതികളായ ഏഴുപേരെയും അറസ്റ്റ് ചെയ്തത് ലോക്കല്‍ പൊലീസാണ്.

ഇതിന് ശേഷം അന്വേഷണ ഏജന്‍സിയും സംഘവും മാറി.എന്നാൽ കേസിിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണം എന്ന ആവശ്യമാണ് ഇരകളുടെ കുടുംബം ഉന്നയിക്കുന്നത്.

English summary
kasargode murder case renjith arrest
topbanner

More News from this section

Subscribe by Email