Friday April 26th, 2019 - 2:09:am
topbanner
topbanner

ഭീഷണിപ്പെടുത്തിയാണ് പോലീസ് കുറ്റം സമ്മതിപ്പിച്ചതെന്ന് പീതാംബരന്‍

RA
ഭീഷണിപ്പെടുത്തിയാണ് പോലീസ് കുറ്റം സമ്മതിപ്പിച്ചതെന്ന് പീതാംബരന്‍

ഭീഷണിപ്പെടുത്തിയാണ് പോലീസ് കുറ്റം സമ്മതിപ്പിച്ചതെന്ന് പെരിയ ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം പീതാംബരന്‍. ഇരട്ടക്കൊലപാതരത്തിലെ പ്രതിയായ പീതാംബരനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പീതാംബരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയെന്നാണ് പീതാംബരന്‍ കോടതിയില്‍ പറഞ്ഞത്. ആറ് ദിവസം മുമ്പാണ് കൊലപാതക കേസില്‍ പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പീതാംബരന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തിവാണ് അറസ്റ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പീതാംബരന്‍ ആക്രമിക്കപ്പെട്ട കേസിലെ പ്രതികളാണ് കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും.കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോഴായിരുന്നു ഇരുവരേയും ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്.

Read more topics: kasargode,murder case, peethambaran
English summary
kasargode murder case peethambaran
topbanner

More News from this section

Subscribe by Email