Friday June 21st, 2019 - 4:56:am
topbanner
topbanner

കാസർകോട് പെരിയയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

RA
കാസർകോട് പെരിയയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

വോട്ടെണ്ണൽ ദിനമായ വ്യാഴാഴ്ച കാസർകോട് പെരിയ, കല്യോട്ട് ടൗണുകളുടെ 500 മീറ്റർ ചുറ്റളവിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെ 8 മുതൽ വെള്ളിയാഴ്ച രാത്രി 8 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബു അറിയിച്ചു.

നേരത്തെ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സ്ഥലമാണ് കാസർകോട് ജില്ലയിലെ പെരിയ. രാഷ്ട്രീയ സംഘർഷങ്ങളുണ്ടാകാനുള്ള സാധ്യത മുൻനിർത്തിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Read more topics: kasargode, periya, nirodhanja
English summary
kasargode periya nirodhanja
topbanner

More News from this section

Subscribe by Email