Wednesday March 20th, 2019 - 1:37:pm
topbanner
topbanner

കാസർകോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; ജില്ലയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം

NewsDesk
കാസർകോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; ജില്ലയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം

കാസര്‍കോഡ്: കാസർകോട് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു. കാസർകോട് പെരിയ കല്ല്യോട്ടിലാണ് സംഭവം. പെരിയ കല്യോട്ട് കൃപേഷ് (24), ശരത്ത് ലാല്‍ (ജോഷി- 21) എന്നിവരാണ് മരിച്ചത്. ഇന്ന് രാത്രി 7.30 ഓടെയായിരുന്നു സംഭവം. കാറിലെത്തിയ സംഘം കൃപേഷിനെ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു.

തലയ്ക്ക് മാരകമായി പരിക്കേറ്റ കൃപേഷ് സംഭവം നടന്നയുടന്‍തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ശരത്ത് ലാലിനെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൃപേഷിന്റെ മൃതദേഹം ഇപ്പോള്‍ കാസര്‍കോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രദേശത്ത് കുറച്ചുദിവസമായി സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്നു. എല്‍ഡിഎഫിന്റെ കേരള സംരക്ഷണ യാത്രയുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉടലെടുത്തിരുന്നത്.

ഇതിന്റെ തുടര്‍ച്ചയാണ് സംഭവമെന്ന് കരുതുന്നു. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് നാളെ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വനം ചെയ്തു. സംസ്ഥാന വ്യാപകമായി പ്രതിഷേധന ദിനം ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊലപാതകത്തെത്തുടര്‍ന്ന് പ്രദേശത്ത് വന്‍ പോലിസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്. കൊലപാതകം ആസൂത്രിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു

Viral News

English summary
kasaragod youth congress worker murder
topbanner

More News from this section

Subscribe by Email