Wednesday October 17th, 2018 - 9:09:am
topbanner
Breaking News

കേരളത്തിൽ സൈക്കിള്‍ ഓടിക്കാൻ ലൈസന്‍സ് നിർബന്ധം....?: അല്ലങ്കിൽ 500 രൂപ പിഴ

bincy
കേരളത്തിൽ സൈക്കിള്‍ ഓടിക്കാൻ ലൈസന്‍സ് നിർബന്ധം....?: അല്ലങ്കിൽ 500 രൂപ പിഴ

കാസറഗോഡ്: കേരളത്തിലെ ഏറ്റവും വടക്കൻ ജില്ലയായ കാസറഗോടണ് വേറിട്ടൊരു സംഭവം നടന്നത്. കാസർകോട്ടെ ഹൈവേ പൊലീസാണ് ഇതര സംസ്ഥാനകാരനിൽ നിന്നും പിഴ ഈടാക്കിയത്. സൈക്കിള്‍ ഓടിക്കുമ്പോള്‍ ലൈസന്‍സില്ലാത്തതിനാല്‍ ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് പോലീസ് നല്‍കിയത് 500 രൂപ പിഴ. കുമ്പളയിലെ ഹൈവേ പോലീസാണ് യുപി സ്വദേശിയും മംഗല്‍പടി കുക്കാറില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്ല ഷെയ്ഖിന്റെ മകന്‍ കാസിമിന് (26) ന് 500 രൂപ പിഴ ചുമത്തി രസീത് നല്‍കിയത്.

സൈക്കിളില്‍ അമിത വേഗതയില്‍ വരുമ്പോഴാണ് 2000 രൂപ പിഴയടയ്ക്കാന്‍ പോലീസ് ആവശ്യപ്പെട്ടതെന്ന് കാസിം പറഞ്ഞു. പണമില്ലെന്ന് പറഞ്ഞപ്പോള്‍ 500 രൂപയില്‍ ഒതുക്കി. ഒടുവില്‍ പണവും വാങ്ങി രസീതും നല്‍കി. 14 Q 7874 എന്ന നമ്പര്‍ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് മറ്റൊരാളുടെ പേരിലുള്ള ഇരു ചക്രവാഹനമാണ്. പോലീസിന്റെ ഈ നടപടിക്കെതിരെ നാട്ടുകാർ പ്രേതിഷേധം ശക്ക്തമാക്കിട്ടുണ്ട് .

സൈക്കിള്‍ യാത്രക്കാരനില്‍ നിന്ന് പിഴ ഈടാക്കിയെന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി .

English summary
A license for driving a bicycle in Kerala Rs 500 to pay Rs
topbanner

More News from this section

Subscribe by Email