Wednesday September 26th, 2018 - 6:50:am
topbanner

വൃക്കരോഗങ്ങൾക്ക് കാരുണ്യ സഹായം മൂന്ന് ലക്ഷമായി ഉയർത്തി

NewsDesk
വൃക്കരോഗങ്ങൾക്ക് കാരുണ്യ സഹായം മൂന്ന് ലക്ഷമായി ഉയർത്തി

വൃക്കരോഗ ചികിത്സയ്ക്ക് കാരുണ്യ ബെനവലന്റ് ഫണ്ടിൽ നിന്നും നൽകുന്ന പരമാവധി സഹായം നിലവിലുള്ള രണ്ട് ലക്ഷം രൂപയിൽ നിന്നും മൂന്നു ലക്ഷം രൂപയായി ഉയർത്തി സർക്കാർ ഉത്തരവായി. ചികിത്സാ ധനസഹായ പരിപാടികൾ ശക്തിപ്പെടുത്തുവാനുള്ള സർക്കാർ തീരുമാനത്തിന്റെയും നിലപാടിന്റെയും പശ്ചാത്തലത്തിലാണ് ഇൗ വർദ്ധന.

എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കാരുണ്യ പദ്ധതിയുടെ പരിധിയിൽപ്പെടുന്ന രോഗങ്ങൾ വിപുലപ്പെടുത്തിയിരുന്നു. 2016-17 ൽ കാരുണ്യയ്ക്കായി നീക്കിവച്ച ബജറ്റ് വിഹിതം പൂർണ്ണമായും സർക്കാർ കൈമാറിക്കഴിഞ്ഞു.

2017-18 ലെ ബജറ്റിൽ നിലവിലുള്ളതിനേക്കാൾ 100 കോടി രൂപ അധികം വകയിരുത്തിയിട്ടുണ്ട്. നിലവിലുള്ള ചികിത്സാ പദ്ധതികളെല്ലാം കൂടുതൽ പ്രയോജനപ്രദമായ രീതിയിൽ വിപുലപ്പെടുത്താനും ശക്തിപ്പെടുത്താനുമാണ് സർക്കാർ ശ്രമിക്കുന്നത്.

Read more topics: thomas isaac, karunya,
English summary
thomas isaac karunya help kidney patient amount increase
topbanner

More News from this section

Subscribe by Email