Tuesday May 26th, 2020 - 3:35:pm

പട്ടിണിയ്ക്കിട്ട് കൊലപ്പെടുത്തിയതിന് പിന്നില്‍ മന്ത്രവാദവും ; യുവതി ഭര്‍തൃഗൃഹത്തില്‍ അനുഭവിച്ചത് കൊടും ക്രൂരതകള്‍

suji
പട്ടിണിയ്ക്കിട്ട് കൊലപ്പെടുത്തിയതിന് പിന്നില്‍ മന്ത്രവാദവും ; യുവതി ഭര്‍തൃഗൃഹത്തില്‍ അനുഭവിച്ചത് കൊടും ക്രൂരതകള്‍

കരുനാഗപ്പള്ളിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതി മരിച്ചതിന് പിന്നാലെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. 20 കിലോ മാത്രം ഭാരമായിരുന്നു യുവതിയുടേത്. പഞ്ചസാര വെള്ളവും അരി കുതിര്‍ത്തതും മാത്രമാണ് കഴിച്ചിരുന്നത്. ആഹാരം കിട്ടാതെ ന്യുമോണിയ ബാധിച്ചാണ് മരണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിവാഹം കഴിഞ്ഞ സമയത്ത് ചന്തുലാലും കുടുംബവുംകാഞ്ഞാവള്ളിക്കു സമീപം ഓലിക്കര മണ്‍വിള വീട്ടില്‍ ആയിരുന്നു താമസം. ഇവിടെ ഇവര്‍ മന്ത്രവാദ ക്രിയകള്‍ ചെയ്യുന്നതില്‍ എതിര്‍പ്പുണ്ടായതിന് പിന്നാലെയാണ് താമസം മാറിയത്. ചെങ്കുളത്ത് ഇവര്‍ താമസിച്ചിരുന്നത് നാട്ടുകാരില്‍ നിന്നും ഒറ്റപ്പെട്ടായിരുന്നു. വിവാഹശേഷം മൂന്ന് തവണ മാത്രമാണ് യുവതി സ്വഭവനത്തില്‍ എത്തിയത്. ഇതിനിടയില്‍ രണ്ട് കുട്ടികള്‍ ജനിച്ചെങ്കിലും തുഷാരയുടെ ബന്ധുക്കളെ കാണിച്ചിരുന്നില്ല. രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തിന് ആശുപത്രിയില്‍ പോയെങ്കിലും കുട്ടിയെ കാണിക്കാത്തതിനാല്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പൊലീസ് ഇടപെടലില്‍ കുട്ടിയെ ബന്ധുക്കളെ കാണിച്ചെങ്കിലും ഇനി ആരും തന്നെ കാണാന്‍ വരണ്ടെന്നും തനിക്ക് ഒരു കുഴപ്പവും ഇല്ലെന്നും യുവതി വീട്ടുകാരോട് പറയുകയായിരുന്നു.

സ്ത്രീധനം നല്‍കാത്തതില്‍ പലപ്പോഴും ഭര്‍ത്താവും അമ്മായി അമ്മയും തുഷാരയെ മര്‍ദ്ദിച്ചിരുന്നു. രണ്ടുപേരും ഇപ്പോള്‍ റിമാന്‍ഡിലാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഭര്‍തൃവീട്ടില്‍ യുവതി അനുഭവിച്ച ബുദ്ധിമുട്ടുകള്‍ വ്യക്തമാക്കുന്നതാണ് .

 

 

Read more topics: karunagappally, thushara death
English summary
karunagappally incident latest report
topbanner

More News from this section

Subscribe by Email