Friday March 22nd, 2019 - 9:54:am
topbanner
topbanner

കര്‍ക്കിടക വാവ്: ബലിതര്‍പ്പണത്തിനെത്തുന്നവര്‍ പൊലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി

RA
കര്‍ക്കിടക വാവ്: ബലിതര്‍പ്പണത്തിനെത്തുന്നവര്‍ പൊലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കര്‍ക്കിടക വാവ് ദിവസമായ നാളെ പിതൃദർപ്പണത്തിനായി എത്തുന്നവർ പൊലീസും മറ്റ് ഉദ്യോഗസ്ഥരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബലിതര്‍പ്പണത്തിന് ഇറങ്ങേണ്ടി വരുന്ന ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.

ചിലയിടങ്ങളില്‍ പ്രകൃതിക്ഷോഭം മൂലം കനത്ത നാശനഷ്ടം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.ഡാമുകള്‍ തുറക്കുന്നതിനാല്‍ പുഴകളില്‍ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ അപകടമുണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം.

കടലോരങ്ങളില്‍ കടലാക്രമണ സാധ്യതയും നിലനില്‍ക്കുന്നു. ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ ഇത്തരം സാഹചര്യം കൂടി പരിഗണിച്ച്‌ പൊലീസുമായി സഹകരിക്കണം എന്നും അദ്ദേഹം അറിയിച്ചു.

Viral News

Read more topics: karkidaka, vavu bali, security
English summary
karkidaka vavu bali security
topbanner

More News from this section

Subscribe by Email