topbanner
Friday March 24th, 2017 - 11:26:pm
topbanner

കാന്തപുരത്തിന് വെല്ലുവിളിയായി പ്രവാചകന്റെ മുടിയുമായി മറ്റൊരു സംഘം

NewsDesk
കാന്തപുരത്തിന് വെല്ലുവിളിയായി പ്രവാചകന്റെ മുടിയുമായി മറ്റൊരു സംഘം

കോഴിക്കോട്: കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ പ്രവാചകന്റെ മുടിക്ക് വെല്ലുവിളിയുമായി അത്തരമൊരു മുടിയുടെ പ്രദര്‍നവുമായി മറ്റൊരു വിഭാഗം രംഗത്തെത്തി.

കേശ വിവാദത്തെ ചൊല്ലി സുന്നി (കാന്തപുരം വിഭാഗം) സംഘടനയില്‍ പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ നടപടിക്ക് വിധേയരായവരാണ് പ്രവാചകന്‍േറതെന്ന് അവകാശപ്പെടുന്ന മറ്റൊരു മുടിയുമായി രംഗത്തത്തെിയത്.

കാന്തപുരം മുടി സംഘടിപ്പിച്ച വ്യക്തിയില്‍നിന്നുതന്നെയാണ് ഇവരും മുടി വാങ്ങിയത്. മാത്രവുമല്ല, മുടി സൂക്ഷിപ്പുകാരനായ മുംബൈയിലെ ഇഖ്ബാല്‍ ജാലിയവാലയെ ഇവര്‍ കോഴിക്കോട്ടേക്ക് കൊണ്ടുവരുകയുമാണ്.

കാന്തപുരത്തിന്റെ സംഘടനയില്‍ നിന്നും പുറത്തുപോവേണ്ടി വന്ന ഹാഫിസ് അബ്ദുല്‍ ഹകീം, നൗഷാദ് അഹ്‌സനി ഒതുക്കങ്ങല്‍ എന്നിവരുടെ നേതൃത്വത്തിലാണ് മുടി പ്രദര്‍ശനം.

ഹാഫിസിന്റെ നേതൃത്വത്തില്‍ കുരുവട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ജാമിയ അല്‍ഹിക്മത്ത് സുന്നിയ്യ കോളജില്‍ വെച്ചായിരുന്നു പ്രദര്‍ശന പരിപാടി. ഉച്ചക്ക് രണ്ടുമണിക്കാരംഭിച്ച മുടി പ്രദര്‍ശനത്തില്‍ ആദ്യ ഊഴം വനിതകള്‍ക്കായിരുന്നു. തുടര്‍ന്ന് പുരുഷന്മാര്‍ക്കും അവസരം നല്‍കി. നൂറുകണക്കിനാളുകളാണ് മുടി ദര്‍ശനത്തിനത്തെിയത്.

പ്രവാചകന്റെ മുടി, പ്രവാചകന്റെ കാല്‍പാദം പതിഞ്ഞ കല്ല് തുടങ്ങിയ തിരുശേഷിപ്പുകള്‍ തന്റെ പക്കലുണ്ടെന്ന് അവകാശപ്പെടുന്ന ഇഖ്ബാല്‍ ജാലിയവാലയുടെ പക്കല്‍നിന്നാണ് മുടി പ്രദര്‍ശനത്തിന് എത്തിച്ചത്.

 

English summary
kanthapuram abubakar musliyar Holy Hair Row
topbanner topbanner

More News from this section

Subscribe by Email