Wednesday November 14th, 2018 - 11:10:am
topbanner

കണ്ണൂരിൽ സി.പി.എെഎം പ്രവർത്തകർക്ക് നേരെയുള്ള അക്രമണം അപലപനീയം: സി.പി.എെഎം സംസ്ഥാന സെക്രട്ടേറിയറ്റ്

suvitha
കണ്ണൂരിൽ സി.പി.എെഎം പ്രവർത്തകർക്ക് നേരെയുള്ള അക്രമണം അപലപനീയം: സി.പി.എെഎം സംസ്ഥാന സെക്രട്ടേറിയറ്റ്

മുഖ്യമന്ത്രി വിളിച്ച് ചേർത്ത സമാധാനയോഗത്തിന് ശേഷം കണ്ണൂരിൽ സി.പി.എെ(എം) പ്രവർത്തകർക്ക് നേരെ ആർ.എസ്.എസ്. നടത്തിക്കൊണ്ടിരിക്കുന്ന അക്രമണങ്ങൾ തുടരുന്നത് അത്യന്തം അപലപനീയമാണെന്ന് സി.പി.എെ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. സി.പി.എെ(എം) എരഞ്ഞോളി കുന്നുമ്മൽ ബ്രാഞ്ച് അംഗവും ആട്ടോറിക്ഷാ തൊഴിലാളിയുമായ കുണ്ടഞ്ചേരി ശ്രീജനെ ഇന്നലെ പട്ടാപ്പകലാണ് വെട്ടിക്കൊലപ്പെടുത്താൻ ആർ.എസ്.എസ്. ശ്രമിച്ചത്. വെട്ടേറ്റ് അതീവഗുരുതരാവസ്ഥയിൽ ശ്രീജൻ കോഴിക്കോട് ആശുപത്രിയിൽ കഴിയുകയാണ്.

മുഖ്യമന്ത്രി വിളിച്ചുചേർച്ച സമാധാനയോഗത്തിന് ശേഷം തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും ഇരുപത്തിയഞ്ചിലധികം പാർടി പ്രവർത്തകരെയും അനുഭാവികളെയുമാണ് ആർ.എസ്.എസ്.സംഘം അക്രമിച്ച് പരുക്കേൽപ്പിച്ചത്. കണ്ണൂർജില്ലയിൽ വീടുകൾക്ക് നേരെയും, കടകൾക്ക് നേരെയും, പാർടി ഒാഫീസുകൾക്ക് നേരെയും, പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയും ബോംബാക്രമണങ്ങളുൾപ്പെടെയുള്ള നിരവധി അക്രമങ്ങളാണ് ആർ.എസ്.എസ്. നടത്തിയത്. ചുവന്ന വസ്ത്രം ധരിച്ച് തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഉത്സവം കാണാൻ പോയ പിഞ്ചുകുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും നേരെ നടത്തിയ ബോംബാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയുണ്ടായി.

പെരുന്നാൾ നിസ്ക്കാരത്തിന് പോയ മുസ്ലീം സഹോദര•ാരെ അക്രമിക്കുന്ന സ്ഥിതിയുമുണ്ടായി. ബോധപൂർവ്വം പ്രകോപനം സൃഷ്ടിച്ച് സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കമാണ് ആർ.എസ്.എസ്. നടത്തുന്നത്. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന ഇത്തരം ശക്തികളെ ഒറ്റപ്പെടുത്താൻ സമൂഹം ഒന്നാകെ മുന്നോട്ടുവരണം. രാജ്യത്താകമാനം വർഗ്ഗീയധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ സംഘപരിവാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം ശ്രമങ്ങൾ കേരളത്തിലും നടപ്പിലാക്കാൻ ആർ.എസ്.എസ്. ശ്രമിക്കുന്നുണ്ട്. വ്യാപകമായ അക്രമം സംഘടിപ്പിച്ച് എൽ.ഡി.എഫ്. ഗവൺമെന്റിനെ ദുർബലപ്പെടുത്താനാകുമോയെന്നാണ് ആർ.എസ്.എസ് ശ്രമം നടത്തുന്നത്.

ഒരുഭാഗത്ത് സി.പി.എെ(എം) അക്രമം സംഘടിപ്പിക്കുന്നുവെന്ന് ദേശവ്യാപകമായി പ്രചരിപ്പിക്കുകയും മറുഭാഗത്ത് സി.പി.എെ(എം) പ്രവർത്തകരെ ഏകപക്ഷീയമായി കടന്നാക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് ആർ.എസ്.എസും ബി.ജെ.പിയും സ്വീകരിക്കുന്നത്. കണ്ണൂർ ജില്ലയിൽ പാർടി പ്രവർത്തകർക്കുനേരെ ആർ.എസ്.എസ്. നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളെ അപലപിക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും മുന്നോട്ടുവരണമെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Read more topics: political, violence, cpim,
English summary
The violence against CPM activists in Kannur is unclear: cpim
topbanner

More News from this section

Subscribe by Email