Wednesday March 20th, 2019 - 12:48:am
topbanner
topbanner

വയല്‍കിളികളുടെ ലോങ്ങ്മാര്‍ച്ച് കഴിയുന്നതോടെ കേരളത്തില്‍ ഒരു പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപമെടുക്കും

rajani v
വയല്‍കിളികളുടെ ലോങ്ങ്മാര്‍ച്ച് കഴിയുന്നതോടെ കേരളത്തില്‍ ഒരു പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപമെടുക്കും

കണ്ണൂര്‍: വയല്‍കിളികളുടെ ലോങ്ങ്മാര്‍ച്ച് കഴിയുന്നതോടെ കേരളത്തില്‍ ഒരു പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപമെടുക്കുമെന്ന സൂചന ശക്തമായി. കീഴാറ്റൂര്‍ പ്രശ്നം പകര്‍ന്നു നല്‍കിയ ആവേശം ഉള്‍ക്കൊണ്ട് അഴിമതിക്കെതിരെയും പരിസ്ഥിതി ജനകീയാരോഗ്യം എന്നീ വിഷയങ്ങളിലും ഊന്നല്‍നല്‍കുന്ന പുതിയ രാഷ്ട്രീയകക്ഷിയാണ് രൂപം കൊള്ളാന്‍ പോകുന്നതെന്നാണ് അണിയറ സംസാരം.

ലോങ്ങ്മാര്‍ച്ച് അതിന്റെ അടിത്തറയൊരുക്കലാണെന്ന് കീഴാറ്റൂര്‍ ഐക്യദാര്‍ഡ്യസമിതിയിലെ പ്രമുഖര്‍ തന്നെ വെളിപ്പെടുത്തി. സിപിഎമ്മിനോട് വൈമുഖ്യമുള്ള പ്രവര്‍ത്തകരേയും കോണ്‍ഗ്രസ് -ബിജെപി വിരുദ്ധരേയും ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ഇവര്‍ ലക്ഷ്യമിടുന്നത്രേ.

ഇന്ന് എല്‍ഡിഎഫിലുള്ള സിപിഐ പോലുള്ള പാര്‍ട്ടികളേയും ഇതോടൊപ്പം നിര്‍ത്താനാണ് നീക്കം. പുതിയ തലമുറയുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതും പാര്‍ട്ടി ലക്ഷ്യമാക്കുന്നുണ്ട്. ലോങ്ങ്മാര്‍ച്ച് മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയുടെ തുടക്കമാണെന്ന തിരിച്ചറിവാണ് പുറത്താക്കിയ പാര്‍ട്ടിസഖാക്കളുടെ വീട്ടില്‍ അനുരഞ്ജനവുമായി പോകാന്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജയരാജന്‍ സന്ദര്‍ശനത്തിനെത്തിയ വീടുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ അതിരൂക്ഷമായിട്ടാണ് പാര്‍ട്ടിസെക്രട്ടറിയോട് പ്രതികരിച്ചതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

മെയ്മാസത്തില്‍ ആരംഭിക്കുന്ന ലോങ്ങ്മാര്‍ച്ച് ഒരു ചരിത്രസംഭവമാക്കി മാറ്റാന്‍ അണിയറയില്‍ സജീവമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയില്‍ അപകടം തിരിച്ചറിഞ്ഞ് ബൈപ്പാസ് അലൈന്‍മെന്റ് തന്നെ മാറ്റുകയോ, റോഡ് സംബന്ധിച്ച എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ച് പ്രശ്നങ്ങളില്‍ നിന്ന് തലയൂരാനുള്ളനീക്കങ്ങളോ ആരംഭിച്ചിട്ടുണ്ട്.

അടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ച് നിര്‍ണ്ണായകമായ പ്രഖ്യാപനം നടത്തി ലോങ്ങ്മാര്‍ച്ച് നിര്‍ത്തിവെപ്പിക്കാനുള്ള നീക്കവും സജീവമായിട്ടുണ്ട്. ലോങ്ങ് മാര്‍ച്ച് ഒരുകാരണവശാലും നടക്കാന്‍ ഇടയാകരുതെന്നാണ് സിപിഎം ഉന്നതതലത്തില്‍ നിന്നുതന്നെ ഉണ്ടായ നിര്‍ദ്ദേശം.

 

Viral News

Read more topics: taliparamba, keezhattur, vayalkili,
English summary
kannur vayalkkili long march
topbanner

More News from this section

Subscribe by Email