topbanner
Tuesday November 21st, 2017 - 7:51:am
topbanner
Breaking News

കണ്ണൂർ വ​ള​പ​ട്ട​ണ​ത്ത് അ​ർ​ധ​രാ​ത്രി​യി​ൽ ആ​ക്ര​മ​ണം: ലോ​റി ഡ്രൈ​വ​ർ​ക്കും ക്ലീ​ന​ർ​ക്കും വെ​ട്ടേ​റ്റു

NewsDesk
കണ്ണൂർ വ​ള​പ​ട്ട​ണ​ത്ത് അ​ർ​ധ​രാ​ത്രി​യി​ൽ ആ​ക്ര​മ​ണം: ലോ​റി ഡ്രൈ​വ​ർ​ക്കും ക്ലീ​ന​ർ​ക്കും വെ​ട്ടേ​റ്റു

കണ്ണൂര്‍: വളപട്ടണം പഴയ ടോള്‍ബൂത്തിനടുത്ത് ലോറി ജീവനക്കാര്‍ക്ക് നേരെ അക്രമം. മൂന്നുപേര്‍ക്ക് വെട്ടേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയി. മറ്റ് രണ്ടുപേര്‍ എ കെ ജി ആശുപത്രിയിലാണുള്ളത്.

തൃ​ശൂ​ർ മു​ട്ടി​ക്കോ​ട് സ്വ​ദേ​ശി​യും ലോ​റി ഡ്രൈ​വ​റു​മാ​യ ജിം​നേ​ഷ് (29), എ​റ​ണാ​കു​ളം പെ​രു​ന്പാ​ന്പൂ​ർ സ്വ​ദേ​ശി​യും ക്ലീ​ന​റു​മാ​യ തോ​മ​സ് (35) എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. മൂ​ന്നം​ഗ​ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് ഇരുവരും പോലീസിന് നൽകിയിരിക്കുന്ന മൊഴി. വ​ള​പ​ട്ട​ണം എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷ​ണം തു​ട​ങ്ങി.

എ​റ​ണാ​കു​ള​ത്ത് നി​ന്നും ക​ണ്ണൂ​രി​ൽ ര​ണ്ടു ദി​വ​സം മുൻപാണ് ഇ​വ​ർ ച​ര​ക്കു​മാ​യി എ​ത്തി​യ​ത്. ച​ര​ക്ക് ഇ​റ​ക്കി​യ ശേ​ഷം വ​ള​പ​ട്ട​ണം പാ​ല​ത്തി​നു സ​മീ​പം ലോ​റി നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി​യി​ൽ ലോ​റി​യി​ൽ ത​ന്നെ​യാ​യി​രു​ന്നു ഇ​വ​രു​ടെ വി​ശ്ര​മം. വ്യാഴാഴ്ച രാ​ത്രി​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ സ​മീ​പ​ത്തെ ഹോ​ട്ട​ലി​ൽ ചെ​ന്നി​രു​ന്നു. ഭ​ക്ഷ​ണം ക​ഴി​ച്ചു മ​ട​ങ്ങ​വേ ഒ​രു സം​ഘ​വു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യി​രു​ന്നു. തി​രി​കെ ലോ​റി​ക്ക് സ​മീ​പം എ​ത്തി​യ​പ്പോ​ൾ മൂ​ന്നം​ഗ​സം​ഘം ഇ​വ​രെ ആ​ക്ര​മി​ക്കു​കാ​യി​രു​ന്നു.

ത​ല​യ്ക്കും കൈ​ക​ൾ​ക്കും കാ​ലു​ക​ൾ​ക്കു​മാ​ണ് ഇരുവർക്കും വെ​ട്ടേ​റ്റ​ത്. ദേ​ഹ​മാ​സ​ക​ലം ചോ​ര​യി​ൽ കു​തി​ർ​ന്ന ഇ​വ​രെ നാ​ട്ടു​കാ​ർ ആ​ദ്യം ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

ഹോട്ടല്‍ ഉടമകളെയും ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. അക്രമത്തിന് കാരണമെന്തെന്ന് അറിവായിട്ടില്ല. സ്ഥലത്തെ സി സി ടി വി ക്യാമറ പോലീസ് പരിശോധിച്ചുവരികയാണ്. അക്രമം നടന്ന സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു. അക്രമത്തിന് പിന്നില്‍ ഗുണ്ടാസംഘമാണെന്നാണ് പോലീസ് സംശയിക്കുന്നത്.

Read more topics: kannur, valapattanam,
English summary
kannur valapattanam vettettu
topbanner topbanner

More News from this section

Subscribe by Email