Monday November 12th, 2018 - 11:33:pm
topbanner

കെ എസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട് കണ്ണൂര്‍ സര്‍വ്വകലാശാല പിജി കോഴ്‌സിന് അഡ്മിഷന്‍ നേടിയത് യോഗ്യതയില്ലാതെ ...?

NewsDesk
കെ എസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട് കണ്ണൂര്‍ സര്‍വ്വകലാശാല പിജി കോഴ്‌സിന് അഡ്മിഷന്‍ നേടിയത് യോഗ്യതയില്ലാതെ ...?

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല പാലയാട് ലീഗല്‍ സ്റ്റഡീസില്‍ എല്‍.എല്‍.എം കോഴ്‌സിന് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട് യോഗ്യത ഇല്ലാതെയാണ് അഡ്മിഷന്‍ നേടിയതെന്ന് ആരോപണം.

എല്‍ എല്‍ ബി അവസാന സെമസ്റ്റര്‍ പരീക്ഷഫലം വൈകുന്നത് മൂലം എല്‍ എല്‍ എം അഡ്മിഷന്‍ വൈകാറുണ്ട്. ഇത് പരിഹരിക്കാന്‍ സര്‍വ്വകലാശാല ഡിപ്പാര്‍ട്ട്‌മെന്റുകളിലെ മുഴുവന്‍ പി ജി കോഴ്‌സുകള്‍ക്കും അവസാനസെമസ്റ്റര്‍ പരീക്ഷ ഫലം കാത്ത് നില്‍ക്കുന്നവര്‍ക്കും ബോണ്ട് എഴുതി കൊടുത്ത് അഡ്മിഷന്‍ നേടാനാവശ്യമായ തീരുമാനമെടുത്തിരുന്നു.

എന്നാല്‍ അഞ്ചാം സെമസ്റ്ററിലും എട്ടാം സെമസ്റ്റര്‍ പരീക്ഷയിലും പരാജയപ്പെട്ടിട്ടും കെ.എസ്.യു നേതാവിന് അഡ്മിഷന്‍ നല്‍കി എന്നാണ് ആക്ഷേപം ഉണ്ടായത്. അഡ്മിഷന്‍ നേടിയ ശേഷമാണ് കെ.എസ്.യു നേതാവ് പരീക്ഷയില്‍ പാസ്സായതെന്നും ആരോപണമുണ്ട്. 

സര്‍വ്വകലാശാല ഉത്തരവിന് വിപരീതമായി അനധികൃതമായി അഡ്മിഷന്‍ നേടിയ കെ എസ് യു നേതാവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കി. 

Read more topics: kannur, university, ksu, admission,
English summary
kannur university pg admission ksu state wise president Not qualified
topbanner

More News from this section

Subscribe by Email