Friday September 21st, 2018 - 7:31:pm
topbanner

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് എസ്.എഫ്.ഐ തരംഗം ; അഭിമന്യുവിന്റെ പ്രാസ്ഥാനമായ എസ്.എഫ്.ഐ യെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം നെഞ്ചേറ്റിയതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പു വിജയമെന്ന് നേതാക്കള്‍

NewsDesk
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് എസ്.എഫ്.ഐ തരംഗം ; അഭിമന്യുവിന്റെ പ്രാസ്ഥാനമായ എസ്.എഫ്.ഐ യെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം നെഞ്ചേറ്റിയതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പു വിജയമെന്ന് നേതാക്കള്‍

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ എസ്എഫ്‌ഐക്ക് വന്‍ മുന്നേറ്റം. കഴിഞ്ഞ വര്‍ഷം കെ എസ് യു വിജയിച്ച മാടായി കോളേജ്, ഇരിട്ടി എം ജി കോളേജ്, എടതൊട്ടി ഡീപോള്‍ കോളേജും കഴിഞ്ഞ വര്‍ഷം വിവാദമായ പയ്യന്നൂര്‍ കോളേജിലും ചെണ്ടയാട് എം ജി കോളേജിലും മുഴുവന്‍ സീറ്റിലും വിജയിച്ച് യൂണിയന്‍ ഭരണം തിരിച്ച് പിടിച്ചു.

കെ എസ് യു എം എസ് എഫ് സംഖ്യം ചേര്‍ന്ന് മത്സരിച്ച കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിതാ കോളേജില്‍ മുഴുവന്‍ സീറ്റിലും എസ് എഫ് ഐ വിജയിച്ചു. കണ്ണൂര്‍ എസ് എന്‍ കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, മട്ടന്നൂര്‍ പഴശ്ശിരാജ എന്‍ എസ് എസ് കോളേജ്, പെരിങ്ങോം ഗവണ്‍മെന്റ് കോളേജ്, തലശ്ശേരി ഗവണ്‍മെന്റ് കോളേജ് ചൊക്ലി, വീര്‍പാട് എസ് എന്‍ കോളേജ്, തോട്ടട എസ് എന്‍ ജി, ശ്രീകണ്ഠാപുരം എസ് ഇ എസ് സെല്‍ഫിനാന്‍സ് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റിലും എസ് എഫ് ഐ വിജയിച്ചു. പൈസക്കരി ദേവമാതാ കോളേജിലും എട്ടില്‍ അഞ്ച് സീറ്റ് നേടി യൂണിയന്‍ ഭരണം നിലനിര്‍ത്തി. കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജില്‍ നാല് സീറ്റിലും തളിപ്പറമ്പ് സര്‍ സയിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 3 സീറ്റിലും എസ് എഫ് ഐ വിജയിച്ചു.kannur university college student election SFI

സമരോത്സുകമായ മതനിരപേക്ഷത, സമരസപ്പെടാത്ത വിദ്യാര്‍ത്ഥിത്വം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇത്തവണ എസ് എഫ് ഐ തെരെഞ്ഞടുപ്പ് പ്രചരണം നടത്തിയത്. എര്‍ണാകുളം മഹാരാജാസ് കോളേജില്‍ മതതീവ്രവാദികള്‍ അരുംകൊല ചെയ്ത അഭിമന്യുവിന്റെ ഓര്‍മ്മകള്‍ ഇരമ്പുന്ന കലാലയങ്ങളില്‍ അഭിമന്യുവിന്റെ പ്രാസ്ഥാനമായ എസ് എഫ് ഐ യെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം നെഞ്ചേറ്റിയതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പു വിജയമെന്ന് എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു.

കണ്ണൂര്‍ സര്‍വ്വകലാശാല യുണിയന്‍ തെരഞ്ഞെടുപ്പില്‍ കെ എസ് യു എംഎസ്എഫ് സഖ്യത്തെ 23ന് എതിരെ 76 വോട്ടുകള്‍ നേടിയാണ് 20 മത് തവണയും എസ് എഫ് ഐ സര്‍വ്വകലാശാല യൂണിയന്‍ വിജയിച്ചത്. നേരത്തെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് അന്തിമ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോഴേക്കും 24 കോളേജില്‍ എസ് എഫ് ഐ എതിരില്ലാതെ കോളേജ് യൂണിയന്‍ വിജയിച്ചു.

ശ്രീകണ്ഠാപുരം എസ് ഇ എസ്, മാത്തില്‍ ഗുരുദേവ്, കുറ്റൂര്‍ ആദിത്യകിരണ്‍, പയ്യന്നൂര്‍ ഡബ്ല്യൂ എച്ച് ഒ, പയ്യന്നൂര്‍ നെസ്റ്റ് കോളേജ്, സ്വാമി ആനന്ദ തീര്‍ത്ഥ കാമ്പസ് പയ്യന്നൂര്‍, പിലാത്തറ കോഓപ്പകോളേജ്, നെരുവമ്പ്രം ഐഎച്ച്ആര്‍ഡി, മോറാഴ കോളേജ്, കാഞ്ഞിരങ്ങാട് കോളേജ്, പട്ടുവം ഐഎച്ച്ആര്‍ഡി, ഔവ്വര്‍ കോളേജ് തിമിരി, ഇരിട്ടി ഇ എം എസ് ഐഎച്ച്ആര്‍ഡി, കൂത്തുപറമ്പ് എംഇഎസ്, പിണറായി ഐഎച്ച്ആര്‍ഡി, പുറക്കളം ഐഎച്ച്ആര്‍ഡി, ആംസ്റ്റാക്ക് കല്ല്യാശ്ശേരി, മാങ്ങാട്ടുപറമ്പ് സര്‍വ്വകലാശാല കാമ്പസ്, ഐടിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മയ്യില്‍, ഐടിഎം ഇന്‍സ്റ്റിറ്റ്യൂട്ട് മയ്യില്‍.kannur university college student election SFI

എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റിലും എതിരില്ലാതെ വിജയിച്ചു. തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ്, ചൊക്ലി ഗവ.കോളേജ് എന്നിവിടങ്ങളില്‍ ഭൂരിഭാഗം മേജര്‍ സീറ്റുകളിലും എതിരില്ലാതെ വിജയിച്ചിരുന്നു. ഇതോടെ ജില്ലയിലെ 55 യു യു സി മാരില്‍ 45 ലും, കാസര്‍ഗോഡ് ജില്ലയില്‍ 21 ല്‍ 18 യു യു സിയും എസ് എഫ് ഐ വിജയിച്ചു. വയനാട് ജില്ലയില്‍ പ്രളയം കാരണം സെപ്തംബര്‍ 7 നാണ് തെരഞ്ഞെടുപ്പ്. എങ്കിലും നിലവില്‍ യു യു സിമാരുടെ എണ്ണം പ്രകാരം വരാനിരിക്കുന്ന 21മത് സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിലും സെനറ്റ് തെരഞ്ഞെടുപ്പിലും വിജയം ഉറപ്പിച്ചു. എസ്എഫ്‌ഐയെ വിജയിപ്പിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്തു.

Read more topics: kannur, election, SFI,
English summary
kannur university college student election SFI win
topbanner

More News from this section

Subscribe by Email