Thursday September 20th, 2018 - 8:21:am
topbanner
Breaking News

ടിപിക്കേസിലെ പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ നീക്കം

rajani
ടിപിക്കേസിലെ പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ നീക്കം

കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷയില്‍ കഴിയുന്ന ഒമ്പത് പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. വിയ്യൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് പ്രതികള്‍ ഇപ്പോഴുള്ളത്. പ്രതികള്‍ക്ക് ബന്ധുക്കളെ കാണാന്‍ കഴിയുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജയില്‍ മാറ്റം എന്നാണ് റിപ്പോര്‍ട്ട്.

കേസിലെ പ്രതികളായ പി.കെ.കുഞ്ഞനന്തനും,കെ.സി.രാമചന്ദ്രനും നിലവില്‍ കണ്ണൂരില്‍ തന്നെയാണുള്ളത്. സഹതടവുകാരുമായി സംഘര്‍ഷം ഉണ്ടാകാതിരിക്കാനാണ് ഇവരെ മൂന്നിടങ്ങളിലായി പാര്‍പ്പിച്ചിരിക്കുന്നത്.ഇത് ഏറെക്കുറെ വിജയം കണ്ടതായി ജയില്‍ വകുപ്പ് വിലയിരുത്തുകയും ചെയ്തിരുന്നു.ഇപ്പോള്‍ സിപിഎം അധികാരത്തിലെത്തിയതോടെയാണ് ഇവരെ കണ്ണൂരിലെത്തിക്കുന്നതിനുള്ള ശ്രമം നടത്തുന്നത്.
ട്രൗസര്‍ മനോജ്, അണ്ണന്‍ സിജിത്ത്, വാഴപ്പടിച്ചി റഫീഖ് എന്നിവര്‍ പൂജപ്പുരയിലും കൊടി സുനി,ടി.കെ.രജീഷ് തുടങ്ങി മറ്റു ആറു പേര്‍ വിയ്യൂരിലുമാണ് കഴിയുന്നത്.

ഇവരെല്ലാം കണ്ണൂരിനും അതിനുടുത്ത പ്രദേശങ്ങളിലുമുള്ളവരായതിനാല്‍ നാട്ടിലേക്ക് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.നേരത്തെ കോഴിക്കോട് ജില്ലാ ജയിലില്‍ ഫേസ്ബുക്ക് ഉപയോഗിച്ചതിനും മറ്റു തടവുകാരെ ആക്രമിച്ചതിനും ഇതില്‍ ചിലര്‍ക്കെതിരെ കേസുണ്ട്. ഇതേത്തുടര്‍ന്നാണ് ഇവരെ വിവിധ ജയിലുകളിലേക്ക് മാറ്റിയത്.

ഏറെ രാഷ്ട്രീയ ബന്ധങ്ങളുള്ള ടിപി കേസിലെ പ്രതികളെയെല്ലാം കണ്ണൂരിലേക്ക് മാറ്റുന്നത് ജയില്‍ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയിലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍.
ആര്‍.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇവര്‍ 2011 മുതലാണ് തടവില്‍ കഴിയുന്നത്.

എല്‍സിഡി സ്‌ക്രീനുമായി വിവാഹ ക്ഷണക്കത്ത്; ജയിലില്‍ കിടന്ന മുന്‍ ബിജെപി മന്ത്രി വീണ്ടും വിവാദത്തില്‍

ഫ്രാന്‍സിസ് ആലുക്കാസ് സാമ്പത്തിക പ്രതിസന്ധിയില്‍; ജീവനക്കാരെ പിരിച്ചുവിട്ടു; നിക്ഷേപകര്‍ ആശങ്കയില്‍

Read more topics: kannur, tp case, accused, central, jail
English summary
kannur tp case accused central jail
topbanner

More News from this section

Subscribe by Email