Wednesday December 19th, 2018 - 7:40:am
topbanner

കണ്ണൂര്‍; ഹര്‍ത്താലില്‍ അക്രമം നടത്തിയവരില്‍ ചിലര്‍ മോഷണക്കേസ് പ്രതികള്‍

NewsDesk
കണ്ണൂര്‍; ഹര്‍ത്താലില്‍ അക്രമം നടത്തിയവരില്‍ ചിലര്‍ മോഷണക്കേസ് പ്രതികള്‍

കണ്ണൂര്‍: കഴിഞ്ഞദിവസമുണ്ടായ അപ്രഖ്യാപിത ഹര്‍ത്താലില്‍ കണ്ണൂരില്‍ അക്രമം നടത്തിയവരില്‍ ചിലര്‍ മോഷണക്കേസിലും പിടിച്ചുപറിക്കേസിലുമെല്ലാം പ്രതികളായവരാണെന്ന് പോലീസ്.

കണ്ണൂരില്‍ ഹര്‍ത്താലിന്റെ തുടക്കത്തില്‍ കടകളടപ്പിക്കാന്‍ ശ്രമിക്കവെ അക്രമികള്‍ പിടിയിലായിരുന്നു. ഇവരെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്.

ഒരു ലോഡ്ജ് ആക്രമിച്ച കേസിലെ പ്രതിയാണ് ഒരാള്‍, മാലമോഷണം, റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുണ്ടായ പിടിച്ചുപറി, കത്തിക്കുത്തു കേസ് ഇതിലൊക്കെ പ്രതിസ്ഥാനത്തുള്ളവരാണ് മറ്റു ചിലര്‍.

ഇവരെ മോചിപ്പിക്കാന്‍ പിന്നീട് വലിയസംഘം പോലീസ് സ്റ്റേഷനിലെത്തിയത് പിന്നീട് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. സ്റ്റേഷന്‍ അക്രമിക്കാന്‍ ശ്രമിച്ചവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ടൗണ്‍ പോലീസ് അറിയിച്ചു.

Read more topics: kannur, police, hartal
English summary
kannur town police station attacked by hartal supporters
topbanner

More News from this section

Subscribe by Email