topbanner
Monday December 11th, 2017 - 7:45:am
topbanner
topbanner

അധ്യാപിക മുടി നല്‍കിയത് രോഗികള്‍ക്കല്ല; തിരുപ്പതിയില്‍; മുഖ്യമന്ത്രി കബളിപ്പിക്കപ്പെട്ടു: ഡി.വൈ.എസ് പിക്ക് പരാതി

RAsh
അധ്യാപിക മുടി നല്‍കിയത് രോഗികള്‍ക്കല്ല; തിരുപ്പതിയില്‍; മുഖ്യമന്ത്രി കബളിപ്പിക്കപ്പെട്ടു: ഡി.വൈ.എസ് പിക്ക് പരാതി

തിരുപ്പതി ഭഗവാന് നൽകിയ മുടി ക്യാൻസർ രോഗികൾക്കാണെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ച അദ്ധ്യാപിക വെട്ടിലായി. ധർമ്മടം ചിറക്കുനിയിൽ സ്വന്തം മണ്ഡലത്തിൽ മുഖ്യമന്ത്രി പങ്കെടുത്ത കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് കണ്ണൂര്‍ ചിന്മയ സ്‌കൂള്‍ അധ്യാപികയായ ചക്കരക്കല്‍ സ്വദേശിനിയായ ആനന്ദജ്യോതി തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയത്.

മുടി പറ്റെവെട്ടിയ നിലയിലായിരുന്നു. ചടങ്ങ് തുടങ്ങുന്നതിനു മുന്‍പ് തന്നെ ‘എന്റെ മുടി കണ്ട് ഞാന്‍ ഒരു ആണാണെന്നു കരുതരുതെന്ന് പറഞ്ഞുകൊണ്ടാണ് ആനന്ദജ്യോതി തുടങ്ങിയത്. രോഗികള്‍ക്ക് വിഗ് നിര്‍മിച്ചു നല്‍കുന്ന ഒരു സംഘടയ്ക്ക് എന്റെ മുടി മുറിച്ചു നല്‍കിയതാണെന്നും അവര്‍ പറഞ്ഞു.

പ്രസംഗം കേട്ട മുഖ്യമന്ത്രി അന്ന് അദ്ധ്യാപികയുടെ നന്മയെ പ്രശംസിക്കുകയുംചെയ്തു. എന്നാൽ അദ്ധ്യാപിക മുടിമുറിച്ചത് കഴിഞ്ഞ സെപ്തംബര്‍ 6ന് തിരുപ്പതിയില്‍ പോയി ഭഗവാന്റെ മുന്നിൽ പ്രാർഥനയായിട്ടായിരുന്നുവെന്ന് പിന്നീടാണ് മനസിലായത്.Kannur_chinmaya_teacher

മുഖ്യ മന്ത്രിയെയും മാധ്യമപ്രവർത്തകരെയും തെറ്റിദ്ധരിപ്പിച്ച അദ്ധ്യാപികയ്‌ക്കെതിരെ പിന്നീട് സാംസ്‌കാരിക പ്രവർത്തകൻ പോലീസിൽ പരാതി നൽകുകയും ചെയ്തു. മുടി മുറിച്ച ദിവസം അദ്ധ്യാപിക സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച സെൽഫികളാണ് അവസാനം അദ്ധ്യാപികയ്ക്കു വിനയായത്.

മാത്രമല്ല ക്യാൻസർ രോഗികൾക്ക് വിഗ് നിർമിക്കാൻ ആറ് ഇഞ്ച് നീളത്തിൽ മുടി മുറിക്കുന്ന പതിവില്ല. സാധാരണ രീതിയിൽ പതിനാറ് ഇഞ്ച് നീളത്തിലാണ് ഇതിനായി മുടി മുറിക്കാറുള്ളത്.

സംഭവം അന്ന് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. അധ്യാപികയുടെ നല്ല പ്രവര്‍ത്തിയെ പുകഴ്ത്തി മിക്ക മാധ്യമങ്ങളും വാര്‍ത്ത നല്‍കി. അവതാരക മാത്രമായ യുവതി മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലെ താരമായി മാറുകയും ചെയ്തു. എന്നാല്‍, താന്‍ മുടിമുറിച്ചത് വ്യക്തിപരമായ കാരണത്താലാണെന്ന കാര്യം അവര്‍ പിന്നീട് തുറന്നു പറഞ്ഞതുമില്ല.ANANDA-JOTHNVIHY

മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യാപികയെ പ്രശംസിച്ചത് ഇങ്ങനെ

ഇവര്‍ ആണുങ്ങളെപോലെയാകാനാണ് മുടി മുറിച്ചതെന്നു വിചാരിക്കരുത്. നല്ലൊരു കാര്യത്തിനു വേണ്ടിയാണ് ചെയ്തത്.

നിങ്ങള്‍ക്കും അങ്ങനെ ചെയ്യാവുന്നതാണ് എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

Read more topics: kannur, teacher, fake information,
English summary
kannur teacher fake information pased hair given to cancer patients
topbanner topbanner

More News from this section

Subscribe by Email