Sunday November 18th, 2018 - 8:02:am
topbanner

കണ്ണൂരിൽ സേലം സ്വദേശി കസ്റ്റഡിയില്‍ മരിച്ചു

NewsDesk
കണ്ണൂരിൽ സേലം സ്വദേശി കസ്റ്റഡിയില്‍ മരിച്ചു

കണ്ണൂര്‍: തലശേരി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന തമിഴ്നാട് സേലം സ്വദേശി മരിച്ചു. മോഷണശ്രമം ആരോപിച്ച് കസ്റ്റഡിയിലെടുത്ത കാളിമുത്തുവാണ് മരിച്ചത്. ശനിയാഴ്​ച രാത്രി സെല്ലില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ഇയാളെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

രണ്ടുദിവസം മുമ്പ് കാളിമുത്തു, രാജു എന്നിവരെ മോഷണശ്രമം ആരോപിച്ച് നാട്ടുകാര്‍ പിടികൂടുകയും പൊലീസില്‍ ഏല്‍പിക്കുകയുമായിരുന്നു. മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇ പി ജയരാജന്‍ ഒറ്റപ്പെടുന്നു: ഇ പിയെ കടന്നാക്രമിച്ച് സി പി എമ്മിന്റെ സൈബര്‍ പോരാളികള്‍

ബാങ്ക് കവർച്ചാ ശ്രമം: പെരുങ്കള്ളിയും യുവാവും അറസ്റ്റിൽ

മലയാളികളുടെ അയ്യോ ഓക്‌സ്ഫര്‍ഡില്‍ ഇടംപിടിച്ചു

Read more topics: talassery, police station, custody,
English summary
kannur talassery police station custody death
topbanner

More News from this section

Subscribe by Email