topbanner
Tuesday November 21st, 2017 - 1:36:pm
topbanner
Breaking News

ശ്രീകൃഷ്ണജയന്തിയില്‍ ആലിലക്കണ്ണനാകാന്‍ മൂന്നുവയസുകാരനെ കെട്ടിയിട്ട സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

rajani v
ശ്രീകൃഷ്ണജയന്തിയില്‍ ആലിലക്കണ്ണനാകാന്‍ മൂന്നുവയസുകാരനെ കെട്ടിയിട്ട സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കണ്ണൂര്‍: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച ശോഭയാത്രയില്‍ ആലിലക്കണ്ണനാകാന്‍ കുട്ടിയെ മണിക്കൂറുകളോളം കെട്ടിയിട്ട സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധ കേസെടുത്തു. കഴിഞ്ഞ ദിവസം പയ്യന്നൂരാണ് സംഭവം.കണ്ണൂര്‍ സ്വദേശിയായ ശ്രീകാിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകമറിയുന്നത്. വെയില്‍ കത്തിനിന്ന സമയത്തായിരുന്നു നിരവധി കുട്ടികളെ അണിനിരത്തിയുള്ള ഘോഷയാത്രയെന്ന് ശ്രീകാന്ത് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ആലിലയിലെ കണ്ണനെ ശ്രദ്ധിക്കുന്നത്. പ്രതിമയാണെന്നാണ് ആദ്യം കരുതിയതെന്നും കൈകാലുകള്‍ അനങ്ങിയതോടെയാണ് അത് കുട്ടിയാണെന്ന് മനസിലായതെന്നും ശ്രീകാന്ത് പറഞ്ഞിരുന്നു.

ഇത്തരത്തിലൊരു ക്രൂരത സംബന്ധിച്ച് അറിയിക്കാന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിളിച്ചപ്പോള്‍ മോശമായ അനുഭവമായിരുന്നു. കുട്ടിക്കോ, രക്ഷിതാക്കള്‍ക്കോ പരാതിയുണ്ടോ എന്നായിരുന്നു ചോദ്യം. ഇത്തരത്തില്‍ രണ്ടു മൂന്നു ഫോണുകള്‍ കൈമാറി ഒടുവിലെടുത്തയാള്‍ പറഞ്ഞത് അത് തങ്ങളുടെ കടമയല്ലെന്നും ബന്ധപ്പെട്ടവരെ അറിയിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നുമായിരുന്നു.

ഫോണ്‍ കട്ടു ചെയ്ത് അല്‍പ സമയത്തിനുള്ളില്‍ മറ്റൊരാള്‍ വിളിച്ചു. പരാതി പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് പറഞ്ഞു. പയ്യന്നൂര്‍ എസ്ഐ അടക്കമുള്ളവര്‍ അടുത്തുള്ളപ്പോഴാണ് ഈ സംഭവമെന്നും ശ്രീകാന്ത് വ്യക്തമാക്കിയിരുന്നു.

English summary
kannur sreekrishana-jayanthi-aakhosham-aalilakkannan-contraversy balavakasha commission case register
topbanner topbanner

More News from this section

Subscribe by Email