topbanner
Tuesday November 21st, 2017 - 1:29:pm
topbanner
Breaking News

ശ്രീകൃഷ്ണജയന്തി ഘോഷയാത്രയില്‍ ആലിലക്കണ്ണനാകാന്‍ കുരുന്നിനെ കെട്ടിയിട്ടത് മണിക്കൂറുകള്‍; സംഭവം വിവാദമാകുന്നു

rajani v
ശ്രീകൃഷ്ണജയന്തി ഘോഷയാത്രയില്‍ ആലിലക്കണ്ണനാകാന്‍ കുരുന്നിനെ കെട്ടിയിട്ടത് മണിക്കൂറുകള്‍; സംഭവം വിവാദമാകുന്നു

കണ്ണൂര്‍: ശ്രീകൃഷ്ണജയന്തി ദിനത്തില്‍ നടന്ന ശോഭായാത്രയില്‍ ആലിലയിലുറങ്ങുന്ന കൃഷ്ണന്റെ വേഷംകെട്ടിക്കാന്‍ മൂന്നുവയസുള്ള കുഞ്ഞിനെ മണിക്കൂറുകളോളം കെട്ടിയിട്ടെന്ന് ആരോപണം. പയ്യന്നൂരില്‍ നടന്ന ശോഭായാത്രയില്‍ ആലിലയിലുറങ്ങുന്ന കൃഷ്ണരൂപം ഒരുക്കാന്‍ ആലിലയുടെ രൂപത്തിലുണ്ടാക്കിയ ചെരിഞ്ഞ പ്ലാറ്റ്‌ഫോമില്‍ ശ്രീകൃഷ്ണവേഷം ധരിപ്പിച്ച കുഞ്ഞിനെ കെട്ടിയിട്ടെന്നും ബാലപീഡനത്തിന് കേസെടുക്കണമെന്നുമാണ് ആവശ്യം.

ഉച്ചയ്ക്ക് പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് വിവേകാനന്ദ സേവാ സമിതിയുടെ നേതൃത്വത്തിലാണ് ഘോഷയാത്ര ആരംഭിച്ചത്. മൂന്നു മണിയോടെ വിവിധ വേഷങ്ങള്‍ കെട്ടിച്ചുള്ള കുട്ടികളെ വാഹനങ്ങളിലെത്തിക്കുകയായിരുന്നു. അതില്‍ ഒന്നായിരുന്നു ആലിലയിലെ കൃഷ്ണന്‍. കുട്ടിയുടെ അരഭാഗം ഇലയില്‍ കെട്ടിവച്ചിരിക്കുകയായിരുന്നു. വെയിലേല്‍ക്കാതെ കണ്ണും അടച്ച് തലചെരിച്ചാണ് കുട്ടി കിടന്നിരുന്നതെന്നും ആരോപണമുണ്ട്. എന്നാല്‍ ബാലഗോകുലം സംഘടിപ്പിച്ച ശോഭയാത്രയില്‍ സുരക്ഷിത സൗകര്യങ്ങള്‍ ഒരുക്കിയിരുന്നുവെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

പലയിടത്തും സംഘര്‍ഷസാധ്യത ഭയന്നു കാണികളുടെ എണ്ണത്തിലും ഇത്തവണ കുറവുണ്ടായിരുന്നു. 'മഹദ് ജന്മങ്ങള്‍ മാനവ നന്മക്ക്' എന്ന സന്ദേശമുയര്‍ത്തി സി.പി.എം സംഘടിപ്പിച്ച ഘോഷയാത്രകള്‍ 210 കേന്ദ്രങ്ങളിലും 'സുരക്ഷിത ബാല്യം സുകൃത ബാല്യം' എന്ന സന്ദേശമുയര്‍ത്തി സംഘപരിവാര്‍ സംഘടിപ്പിച്ച ശോഭായാത്രകള്‍ക്ക് 300 കേന്ദ്രങ്ങളിലുമായാണു ജില്ലയില്‍ നടന്നത്. രാധാ-കൃഷ്ണവേഷ അണിനിരന്നു. പുരാണ കഥാപാത്രങ്ങള്‍ക്കൊപ്പം നവോത്ഥാന നായകരുടെ നിശ്ചലദൃശ്യങ്ങളും കലാരൂപങ്ങളും സി.പി.എം. ഘോഷ യാത്രയില്‍ ഇടം നേടി. രണ്ടു വര്‍ഷം മുമ്ബാണ് ശ്രീകൃഷ്ണ ജയന്തിദിനത്തില്‍ സി.പി.എം. ഘോഷയാത്രകള്‍ നടത്തി തുടങ്ങിയത്.

 

English summary
kannur sreekrishana jayanthi aakhosham aalilakkannan contraversy
topbanner topbanner

More News from this section

Subscribe by Email