Tuesday August 14th, 2018 - 1:59:pm
topbanner
Breaking News

പിണറായിയില്‍ ദുരൂഹ കൂട്ടമരണം; കസ്റ്റഡിയിലെടുത്ത സൗമ്യയെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുന്നു

rajani v
പിണറായിയില്‍ ദുരൂഹ കൂട്ടമരണം; കസ്റ്റഡിയിലെടുത്ത സൗമ്യയെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുന്നു

തലശേരി: പിണറായിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മകള്‍ കസ്റ്റഡിയില്‍. പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍(76), ഭാര്യ കമല(65), പേരക്കുട്ടികളായ ഐശ്വര്യ കിഷോര്‍(8), കീര്‍ത്തന(ഒന്നരവയസ്)എന്നിവര്‍ മരിച്ച സംഭവത്തിലാണ് മരിച്ച കുഞ്ഞിക്കണ്ണന്‍ -കമലദമ്പതികളുടെമകളും ഐശ്വര്യ, കീര്‍ത്തന എന്നിവവരുടെ അമ്മയുമായ സൗമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയാണ് ടൗണ്‍ സിഐ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തലശേരി സഹകരണ ആശുപത്രിയില്‍ നിന്ന് സൗമ്യയെ കസ്റ്റഡിയിലെടുത്തത്. സൗമ്യയെ ചോദ്യം ചെയ്യുന്നതിനായി രഹസ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്.

ചോദ്യം ചെയ്യലില്‍ നാല് ദുരൂഹമരണങ്ങളുടേയും ചുരുളഴിയും. നാല് മരണങ്ങളില്‍ മൂന്നെണ്ണം എലിവിഷം അകത്ത് ചെന്നാണെന്ന് വ്യക്തമായി. കഴിഞ്ഞ 17ന് വൈകുന്നേരം ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗമ്യ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ സുഖം പ്രപിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ.കെ.എസ് മോഹനന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘവും തലശേരി ജനറല്‍ ആശുപത്രിയില്‍ നിന്നും ഡെപ്യൂട്ടി സൂപ്രണ്ട്‌ഡോ. വി.കെ രാജീവന്റെ നേതൃത്വത്തിലുള്ള സംഘവും തലശേരി സഹകരണ ആശുപത്രിയിലെ ഡോ.രാജീവ് നമ്പ്യാര്‍ ,ഡോ.അരവിന്ദ് നമ്പ്യാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സൗമ്യയെ പരിശോധിച്ചത്.

പൂര്‍ണ്ണ ആരോഗ്യവതിയായ സൗമ്യയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഉടന്‍ തന്നെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് സൗമ്യയുടെ ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ നിരവധിപേരെ പോലീസ് ചോദ്യം ചെയ്തിരുന്നു.

ഇവരുടെ എല്ലാം മൊഴികളില്‍ നിന്ന് വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചിരുന്നു. കൊലപാതകത്തിലേയ്ക്ക് നയിച്ചതിന് പിന്നില്‍ അവിഹിത ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഇത്തരത്തില്‍ സംശയിക്കുന്ന മൂന്നുപേരെ പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.

മരണങ്ങള്‍ക്ക് പിന്നില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞദിവസം സൗമ്യയുടെ മകള്‍ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നു.മൃതദേഹത്തു നിന്നും ആന്തരികാവയവങ്ങള്‍ ശേഖരിച്ചശേഷം മൃതദേഹം അതേ സ്ഥലത്തുതന്നെ സംസ്‌കരിച്ചു. ശേഖരിച്ച ആന്തരികാവയവങ്ങള്‍ പരിശോധനക്കായി ഇന്ന് ഫോറന്‍സിക് ലാബിലേയ്ക്കയച്ചു.

Read more topics: kannur, pinarayi,soumya question
English summary
kannur pinarayi suicide case soumya question
topbanner

More News from this section

Subscribe by Email