Saturday August 18th, 2018 - 1:12:am
topbanner

പിണറായിയില്‍ കുടുംബത്തിലെ കൂട്ടമരണം; ക്രൈം ബ്രാഞ്ച് പ്രത്യേകസംഘം അന്വേഷിക്കും

rajani v
പിണറായിയില്‍ കുടുംബത്തിലെ കൂട്ടമരണം; ക്രൈം ബ്രാഞ്ച് പ്രത്യേകസംഘം അന്വേഷിക്കും

കണ്ണൂര്‍: പിണറായിയിലെ ഒരു കുടുംബത്തിലെ കൂട്ടമരണം ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും.മരിച്ച കുട്ടികളുടെ അമ്മ സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ ആരംഭിച്ചു.തലശ്ശേരി സി ഐ യുടെ നേതൃത്വത്തില്‍ അന്വേഷിച്ചിരുന്ന കേസാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

സൗമ്യയുമായി ബന്ധമുള്ള നാല് യുവാക്കളെ കുറിച്ചും അന്വേഷണം തുടങ്ങി.സൗമ്യയുടെ മാതാ പിതാക്കള്‍ വിഷം അകത്തു ചെന്നാണ് മരിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സൗമ്യയെ മഫ്ടിയില്‍ എത്തിയ അന്വേഷണ ഉദ്യോഗസ്ഥരാണ് കസ്റ്റഡിയില്‍ എത്തിയത്. സൗമ്യയെ ചോദ്യം ചെയ്യുന്ന തലശ്ശേരി പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസില്‍ ക്രൈം ബ്രാഞ്ച് ഡി വൈ എസ പി കെ ജി രഘുരാമനും സംഘവും എത്തി.

അടുത്തടുത്ത ദിവസങ്ങളില്‍ മരണപ്പെട്ട സൗമ്യയുടെ മാതാവ് കമലയുടെയും പിതാവ് കുഞ്ഞി കണ്ണന്റെയും പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടില്‍ ശരീരത്തില്‍ അമിതമായ അളവില്‍ അലുമിനിയം ഫോസ്‌ഫൈഡ് എന്ന വിഷാംശം ഉള്ളതായി വ്യക്തമായിരുന്നു.

ചര്‍ദ്ദിയെ തുടര്‍ന്നായിരുന്നു എല്ലാവരുടെയും മരണം. നാട്ടുകാര്‍ തുടര്‍ മരണങ്ങളില്‍ സംശയം പ്രകടിപ്പിക്കുകയും ബന്ധുക്കള്‍ പരാതി നല്‍കുകയും ചെയ്തതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

 

Read more topics: kannur, pinarayi, suicide case
English summary
kannur pinarayi suicide case
topbanner

More News from this section

Subscribe by Email