Tuesday November 13th, 2018 - 11:51:pm
topbanner

പോലീസ് സേനയിലെ 'പൃഥ്വിരാജ്' : എസ്‌ഐ ബിനുമോഹന് ബിഗ് സലൂട്ട് നൽകി പഴയങ്ങാടിയിലെ ജനാവലി : പഴയങ്ങാടി ജ്വല്ലറി മോഷണം ക്രൈം സിനിമകളെ വെല്ലുന്ന രീതിയില്‍ പ്ലാന്‍ ചെയ്ത് നടപ്പിലാക്കി മോഷ്ടാക്കള്‍ എല്ലാവരെയും ഞട്ടിച്ചുവെങ്കിലും ക്ലൈമാക്‌സ് തീരുമാനിച്ചത് പോലീസ്...

NewsDesk
പോലീസ് സേനയിലെ 'പൃഥ്വിരാജ്' : എസ്‌ഐ ബിനുമോഹന് ബിഗ് സലൂട്ട് നൽകി പഴയങ്ങാടിയിലെ ജനാവലി : പഴയങ്ങാടി ജ്വല്ലറി മോഷണം ക്രൈം സിനിമകളെ വെല്ലുന്ന രീതിയില്‍ പ്ലാന്‍ ചെയ്ത് നടപ്പിലാക്കി മോഷ്ടാക്കള്‍ എല്ലാവരെയും ഞട്ടിച്ചുവെങ്കിലും ക്ലൈമാക്‌സ് തീരുമാനിച്ചത് പോലീസ്...

കണ്ണൂർ : ജനങ്ങളെയും പൊലിസിനെയും അമ്പരപ്പിച്ചുകൊണ്ട് തിരക്കേറിയ പഴയങ്ങാടി ടൗണില്‍ പട്ടാപ്പകല്‍ ജൂവലറിയില്‍ മോഷണം നടത്തിയവര്‍ അറസ്റ്റിലായതോടെ പോലീസ് സേനയിലെ പൃഥ്വിരാജ് എന്ന വിശേഷണമുള്ള പഴയങ്ങാടി പ്രിന്‍സിപ്പല്‍ എസ്‌ഐ പി.എ. ബിനുമോഹന്റെ പങ്കും ശ്രദ്ധേയമായിരുന്നു.

ഈ മാസം 8ന് ഉച്ചയ്ക്കാണ് കണ്ണൂര്‍ കക്കാട് സ്വദേശി എ.പി.ഇബ്രാഹിമിന്റെ പഴയങ്ങാടിയിലുളള അല്‍ ഫത്തീബി ജൂവലറിയില്‍ നിന്നും പട്ടാപകല്‍ സ്വര്‍ണ ഉരുപ്പടികളും രണ്ടുലക്ഷം രൂപയും മോഷ്ട്ടാക്കള്‍ കവര്‍ന്നത്. മോഷണം നടന്ന സമയത്ത് ഒരു കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കിയിരുന്നു. മോഷണത്തിനു ശേഷം പൊലിസ് നല്ല രീതിയില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോയെങ്കിലും പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നില്ല. പെയിന്റിന്റെ ഒഴിഞ്ഞ ബക്കറ്റില്‍ സ്വര്‍ണ്ണവുമായി സ്‌കൂട്ടറില്‍ പോകുന്നതിന്റെ ദൃശ്യം ലഭിച്ചതോടെയാണ് അന്വേഷണത്തിന് പുരോഗതിയുണ്ടായത്.

kannur-pazhayangadi-jewllery-robbery-SI-PA-Binumohan

പിടിയിലായവരെ കൂടാതെ മറ്റു രീതിയില്‍ കവര്‍ച്ചയില്‍ പങ്കാളികളായവര്‍ ഉണ്ടോയെന്നത് പൊലിസ് പരിശോധിച്ചു വരികയാണ്. കവര്‍ച്ച നടന്ന് ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും മോഷ്ടാക്കളെ കുറിച്ച് സൂചനകള്‍ പോലും കണ്ടെത്തിയില്ലെന്ന ആരോപണങ്ങള്‍ക്ക് ഒരു തരത്തിലും മുഖം കൊടുക്കാതെ സമര്‍ത്ഥമായി നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ പൊലിസ് വലയിലാക്കിയത്.

സംഭവം നടന്നതിന് ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതുവരെ ഉറക്കം പോലും വേണ്ടെന്നുവെച്ച് കേസിന് പിറകെ നിശ്ചയദാര്‍ഡ്യത്തോടെ നിന്ന ബിനുമോഹനെ നാട്ടുകാരും പോലീസിലെ ഉന്നതരും അഭിനന്ദനങ്ങള്‍കൊണ്ട് മൂടി.

ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡംഗങ്ങളായ റാഫി, രാജീവന്‍, ഡിവൈഎസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡില്‍പെട്ട സുരേഷ് കക്കറ, കെ.വി.രമേശന്‍, തളിപ്പറമ്പ് സ്റ്റേഷനിലെ ജാബിര്‍, റൗഫ്, മനോജന്‍, റോജിത്ത്, നികേഷ് എന്നിവരും ഷാഡോ ടീമംഗങ്ങളായ ഷാജന്‍, സജീവന്‍ എന്നിവരും നിരവധി പോലീസുകാരും അന്വേഷണത്തില്‍ കണ്ണികളായിരുന്നു.

pazhayangadi-jewllery-robbery-SI-PA-Binumohan

Read more topics: pazhayangadi, jewellery, robbery
English summary
kannur pazhayangadi jewllery robbery SI PA Binumohan
topbanner

More News from this section

Subscribe by Email