Tuesday July 23rd, 2019 - 10:39:am
topbanner
topbanner

പഴയങ്ങാടി ജ്വല്ലറി മോഷണം ; ക്രൈം സിനിമകളെ വെല്ലുന്ന രീതിയില്‍ മോഷണം പ്ലാന്‍ ചെയ്ത് നടപ്പിലാക്കി അമ്പരപ്പിച്ച് മോഷ്ടാക്കള്‍. ക്ലൈമാക്‌സ് തീരുമാനിച്ച് കൈയ്യടി നേടി തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലും, പഴയങ്ങാടി എസ്‌ഐ പി.എ ബിനുമോഹനും സംഘവും

NewsDesk
പഴയങ്ങാടി ജ്വല്ലറി മോഷണം ; ക്രൈം സിനിമകളെ വെല്ലുന്ന രീതിയില്‍ മോഷണം പ്ലാന്‍ ചെയ്ത് നടപ്പിലാക്കി അമ്പരപ്പിച്ച് മോഷ്ടാക്കള്‍. ക്ലൈമാക്‌സ് തീരുമാനിച്ച് കൈയ്യടി നേടി തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലും, പഴയങ്ങാടി എസ്‌ഐ പി.എ ബിനുമോഹനും സംഘവും

തളിപ്പറമ്പ്: തെളിവുകള്‍ ഇല്ലാതാക്കി എല്ലാ പഴുതുകളും അടച്ച് വളരെ ആസൂത്രിതമായി നടത്തിയ മോഷണത്തിലെ പ്രതികളെ കുടുക്കി കേരളാ പൊലിസിനു തന്നെ അഭിമാനമായി മാറിയത് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ അന്വേഷണ മികവ്. മോഷണം നടന്ന് 17-ാമത്തെ ദിവസമാണ് പ്രതികളാരെന്ന് പൊലിസിന് തെളിവുകള്‍ സഹിതം സ്ഥീരീകരിക്കാനായത് കെ.വി.വേണുഗോപാലിന്റെ അനുഭവ സമ്പത്ത് കൊണ്ട് മാത്രമാണെന്നത് ഈ അവസരത്തില്‍ ചര്‍ച്ചയാകുകയാണ്.

നേരത്തേ നിരവധി പ്രമാദമായ കേസുകള്‍ തെളിയിച്ച് മുഖ്യമന്ത്രിയുടെ പ്രത്യേക ബഹുമതിക്കര്‍ഹനായ കെ.വി.വേണുഗോപാലിന്റെ തൊപ്പിയിലെ പൊന്‍തൂവലായി മാറിയിരിക്കുകയാണ് പഴയങ്ങാടി ഈ ജ്വല്ലറി കവര്‍ച്ച കേസ്. പട്ടാപ്പകല്‍ ജനമധ്യത്തില്‍ നടന്ന കവര്‍ച്ചയെന്ന നിലയില്‍ സംസ്ഥാനത്തെ ഞെട്ടിച്ച കേസിലെ പ്രതികളെ കണ്ടെത്തിയത് തികഞ്ഞ ശൂന്യതയില്‍ നിന്നായിരുന്നു.

സിസിടിവി ദൃശ്യങ്ങളോ മറ്റ് തെളിവുകളോ ഇല്ലാത്തതിനാല്‍ അന്വേഷണം എവിടെ തുടങ്ങണമെന്നറിയാതെ കുഴങ്ങിയ പഴയങ്ങാടി പൊലിസിനൊപ്പം കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ സമര്‍ത്ഥമായ രീതിയില്‍ കുറ്റവാളികളെ തളച്ച അനുഭവസമ്പത്തുമായി ഊണും ഉറക്കവും ഉപേക്ഷിച്ച് മുന്നില്‍ നിന്ന് നടത്തിയ അന്വേഷണമാണ് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. കേസന്വേഷണത്തില്‍ പഴയങ്ങാടി എസ്‌ഐ ബിനുമോഹന്‍ നല്‍കിയ മികച്ച പിന്തുണയും ശ്രദ്ധേയമാണ്.SI_PA_Binumohan

ഇവരുടെ നേതൃത്വത്തില്‍ ഡിവൈഎസ്പിയുടേയും ജില്ലാ പോലീസ് മേധാവിയുടേയും പ്രത്യേക സ്‌ക്വാഡ് അംഗങ്ങള്‍ ഉള്‍പ്പെട്ട 26 പൊലിസുകാര്‍ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ അന്വേഷണമാണ് തെളിയാതെ പോകുമായിരുന്ന ഈ മോഷണകേസ് തെളിയിച്ചെടുത്തത്.

ഈ മാസം 8ന് ഉച്ചയ്ക്കാണ് കണ്ണൂര്‍ കക്കാട് സ്വദേശി എ.പി.ഇബ്രാഹിമിന്റെ പഴയങ്ങാടിയിലുളള അല്‍ ഫത്തീബി ജൂവലറിയില്‍ നിന്നും പട്ടാപകല്‍ സ്വര്‍ണ ഉരുപ്പടികളും രണ്ടുലക്ഷം രൂപയും മോഷ്ട്ടാക്കള്‍ കവര്‍ന്നത്. മോഷണം നടന്ന സമയത്ത് ഒരു കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കിയിരുന്നു. മോഷണത്തിനു ശേഷം പൊലിസ് നല്ല രീതിയില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോയെങ്കിലും പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നില്ല. പെയിന്റിന്റെ ഒഴിഞ്ഞ ബക്കറ്റില്‍ സ്വര്‍ണ്ണവുമായി സ്‌കൂട്ടറില്‍ പോകുന്നതിന്റെ ദൃശ്യം ലഭിച്ചതോടെയാണ് അന്വേഷണത്തിന് പുരോഗതിയുണ്ടായത്.

പിടിയിലായവരെ കൂടാതെ മറ്റു രീതിയില്‍ കവര്‍ച്ചയില്‍ പങ്കാളികളായവര്‍ ഉണ്ടോയെന്നത് പൊലിസ് പരിശോധിച്ചു വരികയാണ്. കവര്‍ച്ച നടന്ന് ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും മോഷ്ടാക്കളെ കുറിച്ച് സൂചനകള്‍ പോലും കണ്ടെത്തിയില്ലെന്ന ആരോപണങ്ങള്‍ക്ക് ഒരു തരത്തിലും മുഖം കൊടുക്കാതെ സമര്‍ത്ഥമായി നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ പൊലിസ് വലയിലാക്കിയത്.

ക്രൈം സിനിമകളെ വെല്ലുന്ന രീതിയില്‍ മോഷണം പ്ലാന്‍ ചെയ്ത് നടപ്പിലാക്കി മോഷ്ടാക്കള്‍ എല്ലാവരെയും ഞട്ടിച്ചുവെങ്കിലും ക്ലൈമാക്‌സ് തീരുമാനിച്ചത് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെയും, പഴയങ്ങാടി എസ്‌ഐ പി.എ ബിനുമോഹന്റെയും നേതൃത്വത്തിലുളള ടീമാണെന്നത് കേരളാ പൊലിസിന് അഭിമാനിക്കാം.

Read more topics: kannur,pazhayangadi, jewellery, robbery,
English summary
kannur pazhayangadi jewellery robbery taliparamba dysp KV Venugopal
topbanner

More News from this section

Subscribe by Email