Sunday September 23rd, 2018 - 8:12:am
topbanner

കണ്ണൂര്‍ പള്ളിക്കുന്ന് ദേശീയപാതയിൽ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു : ഗതാഗതം പൂർണമായും നിലച്ചു

NewsDesk
കണ്ണൂര്‍ പള്ളിക്കുന്ന് ദേശീയപാതയിൽ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു : ഗതാഗതം പൂർണമായും നിലച്ചു

കണ്ണൂര്‍: പള്ളിക്കുന്ന് ശ്രീപുരം സ്‌കൂളിന് മുന്നില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. വാതക ചോര്‍ച്ചയില്ലെന്ന് പൊലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും നിലച്ചു.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. അമിതവേഗത്തിലെത്തിയ ലോറി ഡിവൈഡറില്‍ കയറി നിയന്ത്രണം തെറ്റി മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.  2012ൽ ഓഗസ്റ്റ് 27നു രാത്രി 11നു ചാലയിൽ ഉണ്ടായ ഗ്യാസ് ടാങ്കർ ദുരന്തത്തിനു കാരണം അമിത വേഗതയിൽ വന്ന ലോറി ഡിവൈഡറിൽ ഇടിച്ചതായിരുന്നു.

അതേസമയം മംഗളൂരുവിൽ നിന്നുള്ള സംഘം അൽപസമയത്തിനകം അപകടസ്ഥലത്ത് എത്തും. വാതകം മറ്റൊരു ലോറിയിലേക്ക് മാറ്റുംവരെ ഗതാഗതം വഴിതിരിച്ചുവിട്ടു  കക്കാട്, അലവിൽ വഴി തുടരും. വൈകുന്നേരത്തോടെ ഗതാഗതം പുന:സ്ഥാപിക്കാനാവുമെന്ന് അധികൃതർ അറിയിച്ചു.kannur-pallikunnu-tanker-lorry-accident

Read more topics: kannur, tanker, lorry, accident,
English summary
kannur pallikunnu tanker lorry accident
topbanner

More News from this section

Subscribe by Email