Tuesday November 13th, 2018 - 6:37:am
topbanner

കണ്ണൂര്‍ നിഫ്റ്റ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം : അധ്യാപകന്റെ കാര്‍ തകര്‍ത്തു

NewsDesk
കണ്ണൂര്‍ നിഫ്റ്റ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം : അധ്യാപകന്റെ കാര്‍ തകര്‍ത്തു

തളിപ്പറമ്പ് : കണ്ണൂര്‍ നിഫ്റ്റിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമത്തിന് ഉത്തരവാദിയെന്ന് ആരോപിക്കുന്ന നിഫ്റ്റിലെ അധ്യാപകന്റെ കാര്‍ തകര്‍ത്തു. മലപ്പുറം സ്വദേശിനിയായ പട്ടികജാതി വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയാണ് കഴിഞ്ഞ ദിവസം അമിത ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

തമിഴ്‌നാട് സ്വദേശിയായ അധ്യാപകന്‍ സെന്തില്‍ കുമാറിന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യക്കു ശ്രമിച്ചതെന്ന് പെണ്‍കുട്ടി പൊലിസിനോട് പറഞ്ഞിരുന്നു. അതിനിടെ ഇന്ന് രാവിലെ സെന്തില്‍ കുമാര്‍ താമസിക്കുന്ന കടമ്പേരിക്കടുത്തെ പീലേരിയിലെ വാടകവീട്ടില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ഫോര്‍ഡ് കാര്‍ തകര്‍ക്കപ്പെട്ട നലയില്‍ കണ്ടെത്തി.kannur nift student suicide attempt teacher car

പെണ്‍കുട്ടിയെ ആത്മഹത്യാശ്രമത്തിലേക്ക് നയിച്ച സംഭവത്തെ തുടര്‍ന്ന് സെന്തില്‍കുമാര്‍ സ്ഥലം വിട്ടിരുന്നു.അധ്യാപകന്റെ കാര്‍ തകര്‍ത്തതറിഞ്ഞ് തളിപ്പറമ്പ് പൊലിസ് സ്ഥലത്തെത്തി. ജനരോഷം ശക്തമാകുമ്പോഴും ഞായറാഴ്ച പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ നിഫ്റ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഡോ.ഇളങ്കോവന്‍ ഉള്‍പ്പെടെയുള്ള ചിലര്‍ അധ്യാപകനെ രക്ഷിക്കാനുള്ള നീക്കമാണ് നടത്തുകയാണെന്ന് ആരോപിച്ച് ഏതാനും വിദ്യാര്‍ത്ഥികള്‍ യോഗത്തില്‍ നിന്ന് ഇറങ്ങപ്പോയിരുന്നു.

പ്രദേശികമായ പ്രാതിനിധ്യം നിഫ്റ്റില്‍ ഇല്ലാത്ത്ത് കൊണ്ട് ഉദ്യോഗസ്ഥ മേധാവിത്വത്തിന് തോന്നിയ പോലെയാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന ആരോപണങ്ങള്‍ ശരിവെക്കുന്ന് സംഭവങ്ങളാണ് അവിടെ നടക്കുന്നത്. ഇന്ന് നടന്ന ബിരുദ ദാന ചടങ്ങില്‍ എംപിയുടെ പേര് പ്രോട്ടോക്കോള്‍ മറികടന്ന് നിഫ്റ്റിന്റെ ഡയറക്ടര്‍ ജനറല്‍ ശാരദ മുരളീധരന്റെ പേരിനു താഴെ ഉള്‍പ്പെടുത്തിയതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

പ്രോട്ടോക്കോള്‍ അനുസരിച്ച് ക്യാബിനറ്റ് സെക്രട്ടറിക്കും മുകളിലാണ് എം.പിയുടെ സ്ഥാനം. സംഭവം നടന്ന് ദിവസങ്ങള്‍ക്കു ശേഷവും അധ്യാപകനെതിരെ പൊലിസ് കേസെടുക്കാത്തതിലും ജനരോക്ഷം ഉയരുന്നുണ്ട്. kannur nift student suicide attempt teacher car

Read more topics: kannur, Nift, student,
English summary
kannur nift student suicide attempt teacher car
topbanner

More News from this section

Subscribe by Email