Thursday November 15th, 2018 - 10:51:pm
topbanner

കണ്ണൂർ നിഫ്റ്റിലെ വിദ്യാര്‍ത്ഥിനിയുടെ അത്മഹത്യാശ്രമം: അധ്യാപകനെതിരെ നാളെ കേസെടുക്കും: അറസ്റ്റ് ഉടൻ

NewsDesk
കണ്ണൂർ നിഫ്റ്റിലെ വിദ്യാര്‍ത്ഥിനിയുടെ അത്മഹത്യാശ്രമം: അധ്യാപകനെതിരെ നാളെ കേസെടുക്കും: അറസ്റ്റ് ഉടൻ

കണ്ണൂർ: നിഫ്റ്റിലെ വിദ്യാര്‍ത്ഥിനി അത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ തളിപ്പറമ്പ് പോലീസിന് നിയമോപദേശം ലഭിച്ചു.

പ്രതിക്കെതിരെ നാളെ രാവിലെ തന്നെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 11 ന് നടന്ന സംഭവത്തില്‍ പ്രതിക്കെതിരെ കേസെടുക്കുന്നതില്‍ പോലീസ് വൈമുഖ്യം കാട്ടിയത് കടുത്ത പ്രതിഷേധത്തിനും നിഫ്റ്റിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തുന്നതിലേക്കും എത്തിയിരുന്നു.

നാളെ രാവിലെ പത്തരക്ക് സിപിഎം അനുകൂല സംഘടനയായ പട്ടികജാതി ക്ഷേമസമിതി നിഫ്റ്റിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്. ചെന്നൈ സ്വദേശിയായ അധ്യാപകന്‍ സെന്തില്‍കുമാര്‍ വെങ്കിടാചലത്തിനെതിരെ മറ്റ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരാതിയുമായി രംഗത്തെത്തിയിരുന്നു. അധ്യാപകന്റെ വാടക വീട്ടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിന് നേരെയും കഴിഞ്ഞ ദിവസം അക്രമം നടന്നിരുന്നു.kannur nift student suicide attempt teacher arrest

Read more topics: kannur, Nift, student,
English summary
kannur nift student suicide attempt teacher arrest
topbanner

More News from this section

Subscribe by Email