Wednesday September 19th, 2018 - 8:39:pm
topbanner
Breaking News

കണ്ണൂർ നിഫ്റ്റ് കാമ്പസില്‍ അക്രമം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകർ റിമാന്‍ഡിൽ

NewsDesk
കണ്ണൂർ നിഫ്റ്റ് കാമ്പസില്‍ അക്രമം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകർ റിമാന്‍ഡിൽ

തളിപ്പറമ്പ്: നിഫ്റ്റ് കാമ്പസില്‍ അക്രം നടത്തി അഞ്ച് ലക്ഷം രൂപ നഷ്ടം വരുത്തിയതായ പരാതിയില്‍ പ്രതികളായ മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകരെ തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ കെ.ജെ.വിനോയി അറസ്റ്റ് ചെയ്തു.

മുന്‍ തളിപ്പറമ്പ് ഏരിയാ സെക്രട്ടറി മോറാഴയിലെ പ്രജീഷ്ബാബു(23), എരുവാട്ടിയിലെ എ.ദീപക്(21), നണിശേരിയിലെ നന്ദകിഷോര്‍(21) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളെ തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ 11 ന് വൈകുന്നേരം മൂന്നോടെയാണ് ധര്‍മ്മശാല നിഫ്റ്റ് കാമ്പസിന് നേരെ അക്രമം നടന്നത്. അധ്യാപകന്‍ മാനസികമായി പീഡിപ്പിച്ചതായി ആരോപിച്ച് വിദ്യാര്‍ത്ഥിനി അത്മഹത്യക്ക് ശ്രമിച്ച സംഭവത്തേതുടര്‍ന്നായിരുന്നു പ്രതിഷേധത്തിനിടയില്‍ അക്രമം നടന്നത്.kannur nift campus attack

അക്രമത്തില്‍ കണ്ടാലറിയാവുന്ന 35 പേര്‍ക്കെതിരെ നിഫ്റ്റ് ഡയരക്ടറുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143, 147, 148, 451, 427 റെഡ് വിത്ത്, 149 എന്നിവയും പൊതുമുതല്‍ നശിപ്പിച്ചതിന് പിഡിപിപി ആക്ടിലെ സെക്ഷന്‍ മൂന്ന് (1) (എ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ജനല്‍ ഗ്ലാസുകളും പ്രധാന കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ ഗ്ലാസുകളും തകര്‍ത്തതായി പരാതിയില്‍ പറയുന്നു. ജാമ്യമില്ലാത്ത വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അധ്യാപകനെതിരെ ഇതേവരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകാത്തതിനെതിരെ പ്രതിഷേധിച്ച് എസ്എഫ്‌ഐ ചൊവ്വാഴ്ച്ച നിഫ്റ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

അതേസമയം വിദ്യാർത്ഥിയെ മാനസികമായി പീഡിപ്പിച്ച അധ്യാപകനെ മാറ്റണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ പട്ടികജാതി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നിഫ്റ്റ് കാമ്പസിലേക്ക് മാർച്ച് നടത്തും.kannur nift

Read more topics: kannur, Nift, student,
English summary
kannur nift campus attack sfi workers arrest
topbanner

More News from this section

Subscribe by Email