Saturday December 15th, 2018 - 4:10:am
topbanner

പ്രതിഷേധം കനത്തു: കണ്ണൂർ സ്വദേശിനി രേഷ്മ നിഷാന്ത് ശബരിമല യാത്ര ഉപേക്ഷിച്ചു

NewsDesk
പ്രതിഷേധം കനത്തു: കണ്ണൂർ സ്വദേശിനി രേഷ്മ നിഷാന്ത് ശബരിമല യാത്ര ഉപേക്ഷിച്ചു

കണ്ണൂർ: ശബരിമലയിൽ സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കി കൊണ്ട് സുപ്രീംകോടതി വിധി വന്നതിനെ തുടർന്ന്ഉയർന്നു വന്ന കോലാഹലങ്ങള്‍ക്കിടയിലും വ്രതശുദ്ധിയുള്ള മനസ്സും ശരീരവുമായി മലചവിട്ടാന്‍ സധൈര്യം ഒരുങ്ങിയ കണ്ണൂര്‍ സ്വദേശിനിയായ രേഷ്മ നിഷാന്ത് യാത്ര ഉപേക്ഷിച്ചു.kannur native Reshma Nishanth sabarimala

ഇന്ന് ശബരിമല ദര്‍ശനത്തിന് പുറപ്പെടാനിരുന്ന കണ്ണൂര്‍ ഇരിണാവ് സ്വദേശിനി രേഷ്മ നിഷാന്താണ് യാത്ര ഉപേക്ഷിച്ചത് . റയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാരും വീടിന് സമീപം നാട്ടുകാരും കൂട്ടമായെത്തിയതോടെയാണ് യാത്ര ഉപേക്ഷിച്ചത്. സുരക്ഷ വേണമെന്ന് രേഷ്മ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തിയെങ്കിലും സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ രേഷ്മ തീരുമാനത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു.kannur native Reshma Nishanth sabarimala

വര്‍ഷങ്ങളായി മാലയിടാതെ വ്രതം അനുഷ്ഠിച്ചിട്ടുണ്ടെന്നും, ഇത്തവണ കോടതി വിധിയുടെ പഷ്ചാത്തലത്തില്‍ അയ്യപ്പനെ കാണാന്‍ തിരുസന്നിധിയിലെത്തണമെന്നാണ് ആഗ്രഹമെന്നും രേഷ്മ നേരത്തേ പറഞ്ഞിരുന്നു. ഇതനുസരിച്ച് മാലയിട്ട രേഷ്മ വ്രതത്തിലായിരുന്നു.

English summary
kannur native Reshma Nishanth sabarimala
topbanner

More News from this section

Subscribe by Email