Sunday September 23rd, 2018 - 12:48:am
topbanner

'കളിയല്ല കല്ല്യാണം'; കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം വിവാഹ ആവശ്യങ്ങള്‍ക്കു വിട്ടു നല്‍കുന്നതിനെതിരെ പ്രതിഷേധം ശക്തം

fasila
'കളിയല്ല കല്ല്യാണം'; കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം വിവാഹ ആവശ്യങ്ങള്‍ക്കു വിട്ടു നല്‍കുന്നതിനെതിരെ പ്രതിഷേധം ശക്തം

കണ്ണൂര്‍: കണ്ണൂരിലെ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം വിവാഹ ആവശ്യങ്ങള്‍ക്കു വിട്ടു നല്‍കുന്നതിനെതിരെ പ്രതിഷേധം വ്യാപകം. സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്നു വന്ന പ്രതിഷേധം സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളും സംഘടനകളും ഏറ്റെടുത്തിരിക്കുകയാണ്. 2015ലെ ദേശീയ ഗെയിംസിനുവേണ്ടി കോടികള്‍ ചെലവിട്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് സജ്ജമാക്കിയ സ്‌റ്റേഡിയത്തിന്റെ ഇന്നത്തെ അവസ്ഥ ഏത് കായിക പ്രേമികളുടെയും കരളലിയിപ്പിക്കുന്നതാണ്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ പരിശീലനത്തിനെത്തുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം വിവാഹ ആവശ്യങ്ങള്‍ക്കു വിട്ടു നല്‍കിയതോടെ പരിശീലനം മുടങ്ങിയിരിക്കുകയാണ്. വിവാഹ ചടങ്ങുകള്‍ക്കു ശേഷം വരുന്ന മാലിന്യങ്ങള്‍ വൃത്തിയാക്കേണ്ടത് കളിക്കാനെത്തുന്ന കുട്ടികളുടെ ചുമതലയായി മാറിയിരിക്കുന്നു. അന്തര്‍സംസ്ഥാന മത്സരങ്ങള്‍ വരെ നടക്കുന്ന മികച്ച നിലവാരത്തിലുളള സ്‌റ്റേഡിയത്തിന്റെ ഇന്നത്തെ അവസ്ഥയാണിത്.

ഇന്‍ഡോര്‍ സ്റ്റേഡിയം വിവാഹ ആവശ്യങ്ങള്‍ക്കു വിട്ടു നല്‍കുന്നതിനെതിരെ പ്രതിഷേധം വ്യാപകമായിട്ടും അധികാരികളുടെ ഭാഗത്തുനിന്നും ഇടപെടല്‍ ഉണ്ടാകാത്തത് കായികമേഖലയോടുള്ള അവഗണനയാണെന്നാണ് കായിക പ്രേമികള്‍ പറയുന്നത്. കായിക മന്ത്രിയും സര്‍ക്കാരും ഇടപെട്ട് സ്റ്റേഡിയത്തെ നശിപ്പിക്കുന്ന നീക്കങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവരെ പിന്തിരിപ്പിക്കണമെന്നാണ് കായിക പ്രേമികളും പൊതുജനങ്ങളും ആവശ്യപ്പെടുന്നത്.

 

English summary
kannur mundayad indoor stadium for marriage needs; protest strong
topbanner

More News from this section

Subscribe by Email