Monday February 18th, 2019 - 6:22:am
topbanner

കണ്ണൂരില്‍ വന്‍ കവര്‍ച്ച; മാതൃഭൂമി ന്യൂസ് എഡിറ്ററെയും കുടുംബത്തെയും ബന്ദിയാക്കി സ്വര്‍ണവും പണവും കവര്‍ന്നു

NewsDesk
കണ്ണൂരില്‍ വന്‍ കവര്‍ച്ച; മാതൃഭൂമി ന്യൂസ് എഡിറ്ററെയും കുടുംബത്തെയും ബന്ദിയാക്കി സ്വര്‍ണവും പണവും കവര്‍ന്നു

കണ്ണൂര്‍: മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. മുഖംമൂടി ധരിച്ചെത്തിയ അക്രമികള്‍ വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും അക്രമിച്ചു പരിക്കേല്‍പ്പിച്ച ശേഷം സ്വര്‍ണവും പണവും കവരുകയായിരുന്നു.

പരിക്കേറ്റ ഇരുവരെയും കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ താഴെ ചൊവ്വയിലെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. 25 പവന്‍ സ്വര്‍ണ്ണവും പണവും എ.ടി.എമ്മും കാര്‍ഡും ഗൃഹോപകരണങ്ങളും കവര്‍ന്നു വിനോദ് ചന്ദ്രന്റെ കഴുത്തിനും മുഖത്തിനും പരിക്കേറ്റു.

പുലര്‍ച്ചെ ഒരു മണിയോടെ വീട്ടില്‍ കയറിയ സംഘം മൂന്നു മണിയോടെയാണ് പുറത്ത് പോയത്. മുന്‍വാതില്‍ തകര്‍ത്താണ് സംഘം വീട്ടിനുള്ളില്‍ കയറിയത്. ശബ്ദം കേട്ട് വിനോദ് ചന്ദ്രനും ഭാര്യയും കിടപ്പു മുറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും മോഷ്ടാക്കള്‍ ഇരുവരേയും ആക്രമിക്കുകയും കൈകാലുകള്‍ കെട്ടിയിടുകയുമായിരുന്നു.

മോഷ്ടാക്കള്‍ പോയ ശേഷം പുലര്‍ച്ചെ നാലു മണിയോടെ കെട്ടുകള്‍ സ്വയം അഴിച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു.

Viral News

English summary
robbery in kannur mathrubhumii news editor house
topbanner

More News from this section

Subscribe by Email