Wednesday November 14th, 2018 - 10:17:am
topbanner

കാഞ്ഞിരക്കൊല്ലി ശശിപാറയില്‍ നിന്നും കമിതാക്കള്‍ ചാടി ആത്മഹത്യ ചെയ്തു

rajani v
കാഞ്ഞിരക്കൊല്ലി ശശിപാറയില്‍ നിന്നും കമിതാക്കള്‍ ചാടി ആത്മഹത്യ ചെയ്തു

കണ്ണൂര്‍: കണ്ണൂരില്‍ കമിതാക്കള്‍ കൊക്കയില്‍ ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ടൂറിസം കേന്ദ്രമായ കാഞ്ഞിരക്കൊല്ലി ശശിപ്പാറയിലാണ് പാപ്പിനിശ്ശേരി സ്വദേശികളായ കമല്‍ കുമാര്‍, അശ്വതി എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

200 അടി താഴ്ചയിലാണ് മൃതദേഹങ്ങള്‍ കാണാനായത്. KL13 AD /6338 ബജാജ് പള്‍സര്‍ ബൈക്കില്‍ ആണ് ഇവര്‍ ഇന്നലെ മൂന്നുമണിക്ക് എത്തിയത്. ബൈക്കിന്റെ ഉടമയെ തേടിയുള്ള പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തു എത്തിയിട്ടുണ്ട്.ബൈക്കിന്റെ ഉടമയെ തേടിയുള്ള പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാടിനകത്തുള്ള മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.ഇവരെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ ഇന്നലെ പരാതി നല്‍കിയിരുന്നു.

Read more topics: kannur, lovers ,suicide
English summary
kannur lovers suicide
topbanner

More News from this section

Subscribe by Email