Sunday April 22nd, 2018 - 4:06:am
topbanner

വൈദികന്റെ ബലാല്‍സംഗം: കന്യാസ്ത്രീയടക്കം നാലു പ്രതികളും കീഴടങ്ങണമെന്ന് ഹൈക്കോടതി

NewsDesk
വൈദികന്റെ ബലാല്‍സംഗം: കന്യാസ്ത്രീയടക്കം നാലു പ്രതികളും കീഴടങ്ങണമെന്ന് ഹൈക്കോടതി

കൊച്ചി: വൈദികന്‍ റോബിന്‍ വടക്കുംചേരിയുടെ ബലാത്സംഗത്തെ തുടര്‍ന്ന് 16കാരി പ്രസവിച്ച സംഭവത്തില്‍ ആരോപണവിധേയരായ വയനാട് സി.ഡബ്ല്യു.സി ചെയര്‍മാന്‍ ഫാദര്‍ തോമസ് ജോസഫ് തേരകത്തേയും അംഗം സിസ്റ്റര്‍ ഡോ.ബെറ്റിയും പുറത്താക്കിയിരുന്നു എന്നാൽ വൈദികള്‍ മുഖ്യപ്രതിയായ പീ‍ഡനക്കേസിലെ മറ്റ് നാലുപ്രതികള്‍ അഞ്ചുദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി.

വൈദികരും കന്യാസ്‌ത്രീകളുമായ പ്രതികളെ അന്നേദിവസം തന്നെ കോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കണമെന്നും ഉത്തരവിലുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗ‍‍ര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ വൈദികരെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്നും കുറ്റം മറയ്‌ക്കാന്‍ ശ്രമിച്ചെന്നുമാണ് കൂട്ടുപ്രതികള്‍ക്കെതിരായ ആരോപണം.

വയനാട് ചൈല്‍‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ തോമസ് തേരകം, സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റ‍ര്‍ ബെറ്റി, തങ്കമ്മ എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളുടെ ഹര്‍ജിയില്‍ വാദം കേട്ട കോടതി അ‌ഞ്ച് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങാന്‍ നിര്‍ദേശിച്ചു.

ഹാജരാകുന്ന അതേ ദിവസം തന്നെ മൊഴി രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കണം. കീഴക്കോടതി അന്നേ ദിവസം തന്നെ നാലുപേര്‍ക്കും ഉപാധികളോടെ ജാമ്യം നല്‍കണമെന്നും ഉത്തരവിലുണ്ട്. പ്രതികളുടെ പ്രായം പരിഗണിച്ചാണ് തീരുമാനമെന്ന് വ്യക്തമാക്കിയ കോടതി പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമോയെന്ന സംശയവും പ്രകടിപ്പിച്ചു.

English summary
kannur kottiyoor peedanam

More News from this section

Subscribe by Email