Sunday December 16th, 2018 - 11:39:am
topbanner

കണ്ണൂർ കാഞ്ഞിരോട് സ്വകാര്യബസ് ഓട്ടോയിലിടിച്ച് രണ്ടുപേര്‍ മരിച്ചു

NewsDesk
കണ്ണൂർ കാഞ്ഞിരോട് സ്വകാര്യബസ് ഓട്ടോയിലിടിച്ച് രണ്ടുപേര്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂർ കാഞ്ഞിരോട് സ്വകാര്യ ബസ് ഓട്ടോയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ഇരിട്ടി കീഴൂര്‍ സ്വദേശിനി ലക്ഷ്മി (69), മകളുടെ ഭര്‍ത്താവ് ബാലകൃഷ്ണന്‍ (49) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടമുണ്ടായത്.

ലക്ഷ്മി കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലും ബാലകൃഷ്ണന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ചുമാണ് മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യ തൃലജ, മകള്‍ അഭിന എന്നിവരുടെ നില ഗുരുതരമായി തുടരുന്നു. തൃലജ കണ്ണൂര്‍ കൊയിലി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കണ്ണൂർ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്.

Read more topics: kannur, kanhirod, accident,
English summary
kannur kanhirod accident death
topbanner

More News from this section

Subscribe by Email