Saturday March 23rd, 2019 - 2:34:pm
topbanner
topbanner

കണ്ണൂര്‍ വിമാനത്താവളത്തിന് ഡല്‍ഹിയില്‍ ഓഫീസ് തുറന്നു; ഇനിയെല്ലാം അതിവേഗം

NewsDesk
കണ്ണൂര്‍ വിമാനത്താവളത്തിന് ഡല്‍ഹിയില്‍ ഓഫീസ് തുറന്നു; ഇനിയെല്ലാം അതിവേഗം

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ലൈസന്‍സ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ ഡല്‍ഹിയില്‍ സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചു.

ഡല്‍ഹി കേരളാ ഹൗസ് കേന്ദ്രീകരിച്ചാണ് സ്‌പെഷ്യല്‍ ഓഫീസിന്റെ പ്രവര്‍ത്തനം നടക്കുക. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കോര്‍പ്പറേറ്റ് അഫയേഴ്സ് എക്‌സി. ഡയറക്ടറായി വിരമിച്ച എ.കെ.വിജയകുമാറാണ് സ്‌പെഷ്യല്‍ ഓഫീസര്‍.

കണ്ണൂര്‍ വിമാനത്താവളം സപ്തംബറില്‍ ഉദ്ഘാടനം ചെയ്യാനായി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി നടത്തേണ്ട കാര്യങ്ങള്‍ക്കായി പ്രത്യേക പ്രതിനിധിയെ നിയോഗിക്കാന്‍ വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് ഓഫീസറെ നിയമിച്ചത്.

വിമാനത്താവളത്തിന്റെ അനുമതികള്‍, വിദേശ എയര്‍ലൈന്‍സുകള്‍ക്ക് സര്‍വീസ് നടത്തുന്നതിനുള്ള അനുമതി എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇനി വേഗത്തിലാകും.

കണ്ണൂര്‍ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഒ.എല്‍.എസ്. പരിശോധന പൂര്‍ത്തിയായി. വിമാനം താഴ്ന്നിറങ്ങുകയും ഉയര്‍ന്നുപൊങ്ങുകയും ചെയ്യുമ്പോള്‍ തടസ്സമായി ആ വഴിക്കെന്തെങ്കിലും നില്‍ക്കുന്നുണ്ടോ എന്നതാണ് ഈ പരിശോധന. മരങ്ങള്‍, ടവറുകള്‍, കെട്ടിടങ്ങള്‍, കുന്നുകള്‍ എന്നിവയുണ്ടോ എന്ന പരിശോധനയാണ് നടന്നത്.

വിമാനത്താവളത്തില്‍ റണ്‍വേയില്‍ ഐ.എല്‍.എസ്. ഘടിപ്പിക്കല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കാലിബ്രേഷന്‍ വിമാനം പരീക്ഷണ പറക്കിലിന് അടുത്ത മാസാദ്യം എത്തിയേക്കുമെന്നാണ് പ്രതീക്ഷ. മഞ്ഞോ മഴയോ കാരണം ഇരുട്ടില്‍ റണ്‍വേ ശരിയായി ദൃശ്യമായില്ലെങ്കിലും പ്രയാസംകൂടാതെ ഇറങ്ങുന്നതിനുള്ള യന്ത്ര സംവിധാനമാണ് ഐ.എല്‍.എസ്. ഇതിന്റെ സിഗ്‌നലുകള്‍ വിമാനത്തിലെ ഐ.എല്‍.എസ്. കൃത്യമായി സ്വീകരിക്കുന്നുണ്ടോ എന്നറിയാനാണ് കാലിബ്രേഷന്‍ വിമാനം പറത്തിനോക്കുന്നത്.

English summary
Kannur International Airport office opened in delhi
topbanner

More News from this section

Subscribe by Email