Thursday September 20th, 2018 - 10:06:pm
topbanner
Breaking News

കണ്ണൂരില്‍ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് വിസമ്മതിച്ച വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ ക്രൂരമർദ്ദനം

NewsDesk
കണ്ണൂരില്‍ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് വിസമ്മതിച്ച വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ ക്രൂരമർദ്ദനം

കണ്ണൂര്‍: കണ്ണൂരില്‍ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനു വിസമ്മതിച്ച വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. കണ്ണൂര്‍ ഫിഷറീസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. അധ്യാപകന്‍ സലീഷിനെതിരെ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഫിഷറീസ് സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്ന് താമസിച്ചു പഠിക്കുകയായിരുന്ന വിദ്യാര്‍ത്ഥിയാണ് പീഡനത്തിനിരയായത്. കുട്ടിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് രക്ഷിതാക്കള്‍ വിവരം അറിയുന്നത്.

ഫിഷറീസ് ഹോസ്റ്റലില്‍ താമസിച്ചാണ് കുട്ടി പഠനം നടത്തുന്നത്. കസബ അടുക്കത്ത് വയലിലെ ജി ആര്‍ യു പി എസില്‍ നിന്ന് പാസായ വിദ്യാര്‍ത്ഥി എട്ടാംതരം മുതല്‍ ഹോസ്റ്റലില്‍ താമസിച്ചാണ് ഫിഷറീസ് ഹൈസ്കൂളില്‍ പഠനം തുടരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി യാതൊരു ബുദ്ധിമുട്ടും ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ലെന്നും ഇക്കഴിഞ്ഞ ജൂണ്‍ മാസം പുതുതായി എത്തിയ സലീഷ് മാസ്റ്റര്‍ വാര്‍ഡനായത് മുതലാണ് പീഡനമെന്നും കുട്ടി പറയുന്നു.

അധ്യാപകന്‍ ഏറെക്കാലമായി ശല്യം ചെയ്യുമായിരുന്നെന്നു കുട്ടി പറയുന്നു. പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് നിര്‍ബന്ധിക്കും. കൂടെ ചെല്ലാന്‍ എപ്പോഴും പറയുമായിരുന്നു. ചെല്ലാതിരുന്നപ്പോള്‍ ദേഷ്യമായി. പിന്നീട് ക്രൂരമായ പെരുമാറ്റമാണ് അധ്യാപകന്റെ ഭാഗത്തു നിന്നുണ്ടായത്. ക്രൂരമായി മര്‍ദ്ദിക്കുകയും മുഖത്ത് ശക്തമായി അടിക്കുകയും ചെയ്തു. പിടിച്ചു തള്ളിയിടുകയും ചെയ്തു. അങ്ങനെയാണ് കുട്ടിക്ക് പരുക്കേറ്റത്.

വിവരം ആരോടെങ്കിലും പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തിയതായും കുട്ടി മാധ്യമങ്ങളോടു പറഞ്ഞു. പിന്നീട് കുട്ടിയുടെ വിവരമൊന്നും ലഭിക്കാതായതോടെ രക്ഷിതാക്കള്‍ ബന്ധപ്പെട്ടപ്പോഴാണ് വിവരം അറിയുന്നത്. കാണാന്‍ വന്ന രക്ഷിതാക്കളോടു കുട്ടി സംഭവം പറയുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥി ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ കാലത്ത് തന്‍റെ തലപിടിച്ച് ചുമരിലിടിക്കുകയും മുഖത്തിടിക്കുകയും ചെയ്തുവെന്നും ഭക്ഷണം തന്നില്ലെന്നും പറഞ്ഞതായി അമ്മ സരള പറഞ്ഞു.

വൈകീട്ട് മകള്‍ ജയസൂര്യയെ ഫോണില്‍ വിളിച്ചപ്പോള്‍ അവന്‍ കരഞ്ഞുകൊണ്ട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് രാത്രി തന്നെ വാഹനം പിടിച്ച് കണ്ണൂരിലേക്ക് വരികയായിരുന്നുവെന്ന് സരള പറഞ്ഞു. മകന്‍റെ മുഖത്തും പുറത്തും അടികൊണ്ട പാടുകളുണ്ട്. ഇതേത്തുടര്‍ന്നാണ് ചികിത്സക്കായി ആശുപത്രിയിലെത്തിച്ചതെന്നും ഇവര്‍ പറഞ്ഞു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും കാലത്ത് ആശുപത്രിയിലെത്തി ജയസൂര്യയില്‍ നിന്ന് പരാതി എഴുതി വാങ്ങിയിട്ടുണ്ട്.

മാളൂട്ടി ചിത്രത്തിനായി ഷൂട്ട് ചെയ്ത കുളിമുറി രംഗങ്ങള്‍ വാട്‌സ്അപ്പില്‍

നടിയുടെ വസ്ത്രം വലിച്ചുകീറിയ ദൈവം സാക്ഷി സിനിമയുടെ ഹാര്‍ഡ് ഡിസ്‌ക് കോടതിയില്‍

 

Read more topics: kannur, fisheries, school, teacher
English summary
kannur fisheries school teacher prakrithi virudha peedanam arrested
topbanner

More News from this section

Subscribe by Email