Sunday June 16th, 2019 - 8:23:am
topbanner
topbanner

കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

RA
 കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

ക​ണ്ണൂ​ര്‍: കണ്ണൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ വി​ദ്യാ​ര്‍​ഥി​യ​ട​ക്കം മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്ക്. കണ്ണൂർ താഴെചൊവ്വയിൽ ത​ങ്കേ​ക്കു​ന്ന് റോ​ഡി​ല്‍ ഇന്ന് രാവിലെയാണ് സംഭവം. ന​ടാ​ല്‍​ സ്വ​ദേ​ശി മം​ഗ​ല​പ​റ​ന്പ​ത്ത് പി.​വി. ബാ​ല​കൃ​ഷ്ണ​ന്‍ (59), ക​ട​ലാ​യി കു​റു​വ​യി​ലെ മ​ണ്ടേ​ന്‍ ര​വീ​ന്ദ്ര​ന്‍ (75), ചൊ​വ്വ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ ആ​റാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി താ​ഴെ​ചൊ​വ്വ കി​ഴ​ക്കേ​വ​ള​പ്പി​ല്‍ ഷാ​ന്‍ (11) എ​ന്നി​വ​ര്‍​ക്കാ​ണ് ക​ടി​യേ​റ്റ​ത്.

റോ​ഡ​രു​കി​ലെ പ​റമ്പി​ല്‍​നി​ന്നും ഓ​ടി​വ​ന്ന തെ​രു​വു​നാ​യ മൂ​വ​രെ​യും ക​ടി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ളി​ലേ​ക്ക് പോ​കാ​ന്‍ സൈ​ക്കി​ളി​ല്‍ കാ​റ്റു​നി​റ​യ്ക്കു​ന്ന​തി​നി​ട​യാ​ണ് വിദ്യാര്‍ഥിക്ക് ക​ടി​യേ​റ്റ​ത്. കൈ​ക്കും കാ​ലി​നും ക​ടി​യേ​റ്റ മൂ​ന്നു​പേ​രും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

Read more topics: kannur, attack, street dogs
English summary
kannur attack street dogs
topbanner

More News from this section

Subscribe by Email