Thursday October 17th, 2019 - 6:02:am
topbanner

പുതുവര്‍ഷം പിറന്നു; കണ്ണൂരില്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിമാനമിറങ്ങും

NewsDesk
പുതുവര്‍ഷം പിറന്നു; കണ്ണൂരില്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിമാനമിറങ്ങും

കണ്ണൂര്‍: പുതുവര്‍ഷം പിറന്നതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിമാനമിറങ്ങും. ഡിസംബര്‍ അവസാനം വിമാനമിറങ്ങും എന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ജനുവരി മധ്യത്തോടുകൂടിമാത്രമേ പരീക്ഷണ പറക്കല്‍ നടക്കുകയുള്ളൂ എന്നാണ് വിവരം.
കേന്ദ്ര സിവില്‍ ഏവിയേഷന്റെ അനുമതിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞു. അനുമതി ഉടന്‍ ലഭിക്കുമെന്നാണ് വിമാനത്താവള അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
2400 മീറ്റര്‍ റണ്‍വേ ആണ് ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്നത്. റണ്‍വേയുടെ ടാറിടല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിമാനത്താവളത്തിന്റെ അനുബന്ധ കെട്ടിടങ്ങളുടെ പണി 60 ശതമാനത്തോളം പൂര്‍ത്തിയായിക്കഴിഞ്ഞു. സപ്തംബറോടെ വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വീസ് തുടങ്ങിയേക്കുമെന്നാണ് പ്രതിക്ഷിക്കുന്നതെന്ന് 'കിയാല്‍' അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: Kannur, airport, January
English summary
Kannur airport to see first aircraft's arrival on January
topbanner

More News from this section

Subscribe by Email