Thursday March 21st, 2019 - 1:16:am
topbanner
topbanner

യാത്രാവിമാനമിറങ്ങി: കണ്ണൂര്‍ വിമാനത്താവളത്തിലെ പരീക്ഷണ പറക്കല്‍ വിജയകരം

NewsDesk
യാത്രാവിമാനമിറങ്ങി: കണ്ണൂര്‍ വിമാനത്താവളത്തിലെ പരീക്ഷണ പറക്കല്‍ വിജയകരം

കണ്ണൂർ∙ രാജ്യാന്തര വിമാനത്താവളത്തിൽ ആദ്യ‌ വിമാനമിറങ്ങി. എയർ ഇന്ത്യ എക്സ്പ്രസ് ബോയിങ് വിമാനമാണ് വിമാനമാണ് ഇറങ്ങിയത്. കണ്ണൂരിൽ ലാൻഡ് ചെയ്യുന്ന ആദ്യ വലിയ യാത്രാ വിമാനമാണിത്. ആറു തവണ താഴ്ന്നു പറന്നു പരിശോധന നടത്തിയ ശേഷമാണ് ലാൻഡിങ് നടത്തിയത്. 

രാവിലെ 9.57 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട ഐ എക്സ് 555/ എഎക്സ് ബി 555 വിമാനം 10.27 ന് കണ്ണൂര്‍ വിമാനത്താവള മേഖലയിലെത്തി. തുടര്‍ന്ന് 10.35 ഓടെ ആദ്യ റൗണ്ട് പൂര്‍ത്തിയാക്കി.

പല തവണ ലാന്‍ഡിങ്ങും ടേക്ക് ഓഫും നടത്തുന്നതിലൂടെ റണ്‍വേയുടെയും സാങ്കേതിക സംവിധാനങ്ങളുടെയും പ്രവര്‍ത്തനക്ഷമത വിലയിരുത്തും. കിയാല്‍ എംഡി വി തുളസീദാസും ഉന്നത ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും പരീക്ഷണപ്പറക്കലിനു് സാക്ഷ്യം വഹിച്ചു.

രണ്ടു ദിവസമായി നടന്ന ഡിജിസിഎ പരിശോധനയുടെ തുടര്‍ച്ചയായാണ് വലിയ യാത്രാ വിമാനം ഉപയോഗിച്ചുള്ള പരീക്ഷണപ്പറക്കല്‍ ആരംഭിച്ചത്. ചെറുവിമാനങ്ങള്‍ ഇതിനകം പത്തതവണ ഇവിടെ ഇറക്കിയിട്ടുണ്ട്.

വിമാനത്താവളത്തിന് ലൈസന്‍സ് ലഭിക്കുന്നതിന‌് എല്ലാ പരിശോധനകളും പൂര്‍ത്തിയായതോടെയാണ്‌ വ്യാഴാഴ്ച എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വലിയ യാത്രാവിമാനം പരീക്ഷണാര്‍ഥം എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ പറന്നിറങ്ങിയത്‌.

ഇതോടെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉദ്യോഗസ്ഥര്‍ വ്യോമയാന മന്ത്രാലയത്തിന് പരിശോധനാ റിപ്പോര്‍ട്ട് നല്‍കിയാലുടന്‍ വാണിജ്യ സര്‍വീസിനായുള്ള അനുമതി ലഭിക്കും.

വലിയ വിമാനം സുരക്ഷിതമായി ഇറങ്ങിയാല്‍ ഈമാസം തന്നെ വിമാനത്താവള ലൈസന്‍സ് നല്‍കുമെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഉറപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞ‌് തിരിച്ചെത്തിയാലുടന്‍ ഉദ്ഘാടനത്തീയതി തീരുമാനിക്കും.

ജെറ്റ് എയര്‍വേസ്, ഗോ എയര്‍, ഇന്‍ഡിഗോ കമ്ബനികള്‍ക്ക് അന്താരാഷ്ട്ര- ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ അനുമതിയായി. കൂടാതെ ടിക്കറ്റ് ചാര്‍ജ് കുറഞ്ഞ ഉഡാന്‍ വിമാന സര്‍വീസുകളുമുണ്ടാകും.

കണ്ണൂര്‍, തലശേരി നഗരങ്ങളില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്ബിലാണ് വിമാനത്താവളം. ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും അത്യാധുനിക സൗകര്യങ്ങളുള്ളതും പരിസ്ഥിതിപ്രശ്നം ഇല്ലാത്തതുമായ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമാണിത‌്. 20 വിമാനങ്ങള്‍ക്ക് ഒരേസമയം നിര്‍ത്താം. മൂന്ന് കിലോ മീറ്ററിലധികം ദൈര്‍ഘ്യമുള്ളതാണ് റണ്‍വേ. താമസിയാതെ നാല് കിലോമീറ്ററാക്കും. അതോടെ രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമായി കണ്ണൂര്‍ മാറും.

കണ്ണൂരും തലശേരിയുമാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍. കണ്ണൂരിനു പുറമെ കാസര്‍കോട്, വയനാട്, കോഴിക്കോടിന്റെ ഒരു ഭാഗം, കര്‍ണാടകത്തിലെ കുടക് ജില്ല എന്നിവിടങ്ങളിലുള്ളവര്‍ക്ക് ഏറ്റവുമടുത്ത വിമാനത്താവളമായിരിക്കും കണ്ണൂരിലേത്. അതിവേഗം എത്താന്‍ പാകത്തില്‍ തലശേരി- മട്ടന്നൂര്‍, കൂട്ടുപുഴ- മട്ടന്നൂര്‍, വയനാട്- മട്ടന്നൂര്‍, ധര്‍മശാല- പറശ്ശിനിക്കടവ്- ചാലോട്, മട്ടന്നൂര്‍- അഞ്ചരക്കണ്ടി-തലശേരി, നാദാപുരം-തലശേരി എന്നീ ആറ് റോഡുകളുടെ വികസനം നടക്കുകയാണ്.

Viral News

Read more topics: kannur, airport, airIndia express,
English summary
kannur airport airindia express landing
topbanner

More News from this section

Subscribe by Email