Friday December 14th, 2018 - 9:34:am
topbanner

കണ്ണൂർ-അബുദാബി ടിക്കറ്റുകൾ ഒരു മണിക്കൂറിനകം വിറ്റുതീര്‍ന്നു; ആദ്യടിക്കറ്റുകാരനായതിന്റെ സന്തോഷത്തിൽ കണ്ണൂർ കൂത്തുപറമ്പ് സ്വദേശി

fasila
കണ്ണൂർ-അബുദാബി ടിക്കറ്റുകൾ ഒരു മണിക്കൂറിനകം വിറ്റുതീര്‍ന്നു; ആദ്യടിക്കറ്റുകാരനായതിന്റെ സന്തോഷത്തിൽ കണ്ണൂർ കൂത്തുപറമ്പ് സ്വദേശി

മട്ടന്നൂര്‍ (കണ്ണൂര്‍): കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ സര്‍വീസിനുള്ള ടിക്കറ്റുകള്‍ 55 മിനിറ്റിനകം വിറ്റു തീര്‍ന്നു. ഡിസംബര്‍ 9ന് അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്റെ ടിക്കറ്റുകളാണ് ചെറിയ സമയത്തിനകം തന്നെ തീര്‍ന്നത്. കൂത്തുപറമ്പ് സ്വദേശി കെ.പി.കെ. ഷെരീഫിനാണ് ആദ്യടിക്കറ്റ് ലഭിച്ചത്.

കഴിഞ്ഞ പത്തുവര്‍ഷമായി വിവിധ ആവശ്യങ്ങള്‍ക്കായി ഗള്‍ഫിലേക്ക് പറന്ന കെ.പി.കെ. ഷെരീഫ് കണ്ണൂരില്‍ നിന്നുള്ള ആദ്യടിക്കറ്റുകാരനായതിന്റെ സന്തോഷത്തിലാണ്. ഇന്നലെ ഉച്ചക്ക് 12.40 ഓടെയോടെയാണ് ഷെരീഫ് ടിക്കറ്റ് ബുക്കുചെയ്തത്. കൂത്തുപറമ്പ് ടൗണിലെ ഫ്‌ളൈവിംഗ്സ് ട്രാവല്‍സ് ഉടമയാണ് ഷെരീഫ്.12.40ന് തുടങ്ങിയ ടിക്കറ്റ് ബുക്കിംഗ് 1.35ഓടെ തീര്‍ന്നു. അബുദാബിയിലേക്കുള്ള എക്സ്‌പ്രസ് വാല്യു ടിക്കറ്റിന് ബുക്കിംഗ് തുടങ്ങിയപ്പോഴുണ്ടായിരുന്ന നിരക്കായ 9998.81 രൂപ ബുക്കിംഗ് അവസാനിച്ചപ്പോള്‍ 25,000 ആയി വര്‍ദ്ധിച്ചു. എക്‌സ്‌പ്രസ് ഫ്‌ളെക്‌സി ടിക്കറ്റിന്റെ നിരക്കും ബുക്കിംഗ് തുടങ്ങി മിനിറ്റുകള്‍ക്കകം കുതിച്ചു കയറി.

ആയിരത്തോളം പേര്‍ ഒരുമിച്ച്‌ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചതാണ് വില ഉയരാന്‍ കാരണമായത്. ഉദ്ഘാടന ദിനമായ ഡിസംബര്‍ 9ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നാല് അന്താരാഷ്ട്ര സര്‍വീസുകളാണുണ്ടാവുക. അബുദാബിക്കു പുറമെ മസ്‌കറ്റ്, റിയാദ്, ദോഹ, ഷാര്‍ജ എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്.

Read more topics: kannur, airport. tickets
English summary
kannur-abu dhabi tickets were sold within an hour
topbanner

More News from this section

Subscribe by Email