topbanner
Tuesday October 17th, 2017 - 10:25:pm
topbanner

ആന്‍ മരിയയുടെ മരണം; ഭര്‍ത്താവിന് പിന്നാലെ ഭര്‍തൃമാതാവും പിതാവും അറസ്റ്റില്‍; ദുരൂഹത വര്‍ധിക്കുന്നു

rajani
ആന്‍ മരിയയുടെ മരണം; ഭര്‍ത്താവിന് പിന്നാലെ ഭര്‍തൃമാതാവും പിതാവും അറസ്റ്റില്‍; ദുരൂഹത വര്‍ധിക്കുന്നു

 

ശ്രീകണ്ഠാപുരം: വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് നാലുമാസം മുമ്പ് ബസ് ഡ്രൈവറുമായി പ്രണയ വിവാഹിതയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. ഭര്‍ത്താവ് ഏരുവേശി പൂപ്പറമ്പിലെ പള്ളിയാല്‍ തോമസ് ആന്റണി എന്ന സോബിന്‍ (28), സോബിന്റെ പിതാവ് ഓട്ടോ ഡ്രൈവര്‍ ആന്റണി (58) എന്നിവരെ തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാല്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ ഇയാളുടെ മാതാവ് മേരിയെ(50) പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇവരെ തളിപ്പറമ്പ് ജെഎഫ്‌സിഎം കോടതി റിമാന്‍ഡ് ചെയ്തു. ആത്മഹത്യാ പ്രേരകുറ്റം ചുമത്തിയാണ് സോബിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആന്റണിയെ വീട്ടില്‍ കൊണ്ട് പോയി തെളിവെടുപ്പ് നടത്തും.ഇയാളുടെ അയല്‍വാസികളില്‍ നിന്ന് മൊഴി എടുക്കും. സോബിനെ കൂടാതെ ഇയാളുടെ മാതാപിതാക്കളും ആന്‍മരിയെ പീഡിപ്പിച്ചതായി പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.

ആന്‍മരിയെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും സംശയമായിരുന്നു. വിവാഹശേഷം കോളേജില്‍ പോകാറുണ്ടായിരുന്ന ആന്‍മരിയയെ ഭര്‍ത്താവും വീട്ടുകാരും പിന്തുടരാറുണ്ടായിരുന്നു. കണ്ടവന്റെ കൂടെ പോകുന്നുവെന്ന് പറഞ്ഞ് ആന്‍മരിയെ സോബിനും സോബിന്റെ വീട്ടുകാരും മര്‍ദ്ദിക്കുക പതിവായിരുന്നു. ഇതോടെയാണ് ആന്‍മരിയ ജീവനൊടുക്കാന്‍ തീരുമാനിച്ചത്.

മരണത്തിനു മുമ്പ് യുവതി എഴുതിയതെന്നു കരുതുന്ന രണ്ട് ആത്മഹത്യാക്കുറിപ്പുകളും യുവതിയുടെ സ്വകാര്യ ഡയറിയും നേരത്തെ കണ്ടെടുത്തിയിരുന്നു.'ആരെയും കുറ്റപ്പെടുത്തുന്നില്ല, തെറ്റ് പറ്റിയത് എനിക്കാണ്' എന്നു തുടങ്ങുന്ന കുറിപ്പില്‍ ജീവിതത്തില്‍ സകല പ്രതീക്ഷ നശിച്ച ഒരാളുടെ അവസ്ഥ വെളിവാക്കുന്നതായിരുന്നു. ഒരു കുറിപ്പ് ആന്‍മേരിയുടെ മാതാവിനും മറ്റൊന്ന് ഭര്‍ത്താവിനും ഉള്ളതായിരുന്നു. ഡയറിക്കുറുപ്പിലും ഇത്തരം പരാമര്‍ശങ്ങള്‍ തന്നെയായിരുന്നു. ഇവ എഴുതിയത് ആന്‍മരിയയുടെ സ്വന്തം കൈപ്പടയിലാണോ എന്ന് പോലീസ് പരിശോധിച്ചുവരുകയാണ്.

ഏറെകാലത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതയായ യുവതിക്ക് ഭര്‍തൃവീട്ടിലെ സാഹചര്യങ്ങള്‍ താന്‍ പ്രതീക്ഷിച്ചിരുന്നതില്‍ നിന്നും വിഭിന്നമായതില്‍ മനംനൊന്ത് ആത്മഹത്യയിലേക്ക് നയിച്ചതാകാന്‍ സാധ്യതയുള്ളതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനമെന്നും ഡിവൈഎസ്പി പറഞ്ഞു.പൈസക്കരി ദേവമാതാ കോളേജില്‍ ഒന്നാംവര്‍ഷ ബിഎ വിദ്യാര്‍ഥിനി ആയിരുന്നു ആന്‍മരിയ.

പ്രായപൂര്‍ത്തിയാകും മുന്‍പാണ് ബസ്ഡ്രൈവറായ സുബിനുമായി പ്രണയത്തിലാകുന്നതും വിവാഹിതയായതുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിന് സമ്മതിക്കാതിരുന്നതിനാല്‍ വിവാഹശേഷം വീട്ടുകാരുമായി ആന്‍മരിയയ്ക്ക് ബന്ധമുണ്ടായിരുന്നില്ല.വിഷം കഴിച്ച് ആന്‍മരിയ ആശുപത്രിയിലായിട്ടും രണ്ടുദിവസം കഴിഞ്ഞാണ് തങ്ങളെ അറിയിച്ചതെന്നും ഭര്‍തൃവീട്ടിലെ പീഡനമാണ് മരണകാരണമെന്നും വീട്ടുകാര്‍ ആരോപിക്കുന്നു.മകളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മാതാവ് ആനി പോലീസില്‍ പരാതി നല്‍കിയിരുന്നു.

 

English summary
kannur aanmariya suicide case husband and father in law arrest
topbanner topbanner

More News from this section

Subscribe by Email