topbanner
Tuesday October 17th, 2017 - 10:24:pm
topbanner

ആന്‍മരിയയുടെ മരണം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെ ഡ്രൈവറായ ഭര്‍ത്താവ് അറസ്റ്റില്‍

rajani
ആന്‍മരിയയുടെ മരണം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെ ഡ്രൈവറായ ഭര്‍ത്താവ് അറസ്റ്റില്‍

ശ്രീകണ്ഠാപുരം: വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് നാലുമാസം മുമ്പ് ബസ് ഡ്രൈവറുമായി പ്രണയ വിവാഹിതയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവായ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. തളിപ്പറമ്പ് ഡി.വൈ.എസ്.പി കെവി വേണുഗോപാലാണ് ഇന്ന് ഉച്ചയോടെ സോബിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കുടിയാന്‍മല എസ് ഐ വിപിന്‍ കുമാറാണ് സ്വകാര്യ ബസ് ഡ്രൈവര്‍ പൂപ്പറമ്പ് സ്വദേശി സുബിനിനെ ചോദ്യം ചെയ്തു വരുന്നു. ആത്മഹത്യാ പ്രേരകുറ്റം ചുമത്തിയാണ് സോബിനെ പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനുശേഷമേ ഏതൊക്കെ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കേണ്ടതെന്ന് തീരുമാനിക്കുകയുള്ളു. ഇയാളുടെ മാതാപിതാക്കള്‍ക്ക് സംഭവവുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുകയാണ്.

മരണത്തിനു മുമ്പ് യുവതി എഴുതിയതെന്നു കരുതുന്ന രണ്ട് ആത്മഹത്യാക്കുറിപ്പുകളും യുവതിയുടെ സ്വകാര്യ ഡയറിയും നേരത്തെ കണ്ടെടുത്തിയിരുന്നു.'ആരെയും കുറ്റപ്പെടുത്തുന്നില്ല, തെറ്റ് പറ്റിയത് എനിക്കാണ്' എന്നു തുടങ്ങുന്ന കുറിപ്പില്‍ ജീവിതത്തില്‍ സകല പ്രതീക്ഷ നശിച്ച ഒരാളുടെ അവസ്ഥ വെളിവാക്കുന്നതായിരുന്നു. ഒരു കുറിപ്പ് ആന്‍മേരിയുടെ മാതാവിനും മറ്റൊന്ന് ഭര്‍ത്താവിനും ഉള്ളതായിരുന്നു. ഡയറിക്കുറുപ്പിലും ഇത്തരം പരാമര്‍ശങ്ങള്‍ തന്നെയായിരുന്നു. ഇവ എഴുതിയത് ആന്‍മരിയയുടെ സ്വന്തം കൈപ്പടയിലാണോ എന്ന് പോലീസ് പരിശോധിച്ചുവരുകയാണ്.

ഏറെകാലത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതയായ യുവതിക്ക് ഭര്‍തൃവീട്ടിലെ സാഹചര്യങ്ങള്‍ താന്‍ പ്രതീക്ഷിച്ചിരുന്നതില്‍ നിന്നും വിഭിന്നമായതില്‍ മനംനൊന്ത് ആത്മഹത്യയിലേക്ക് നയിച്ചതാകാന്‍ സാധ്യതയുള്ളതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനമെന്നും ഡിവൈഎസ്പി പറഞ്ഞു.പൈസക്കരി ദേവമാതാ കോളേജില്‍ ഒന്നാംവര്‍ഷ ബിഎ വിദ്യാര്‍ഥിനി ആയിരുന്നു ആന്‍മരിയ.

പ്രായപൂര്‍ത്തിയാകും മുന്‍പാണ് ബസ്ഡ്രൈവറായ സുബിനുമായി പ്രണയത്തിലാകുന്നതും വിവാഹിതയായതുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിന് സമ്മതിക്കാതിരുന്നതിനാല്‍ വിവാഹശേഷം വീട്ടുകാരുമായി ആന്‍മരിയയ്ക്ക് ബന്ധമുണ്ടായിരുന്നില്ല.വിഷം കഴിച്ച് ആന്‍മരിയ ആശുപത്രിയിലായിട്ടും രണ്ടുദിവസം കഴിഞ്ഞാണ് തങ്ങളെ അറിയിച്ചതെന്നും ഭര്‍തൃവീട്ടിലെ പീഡനമാണ് മരണകാരണമെന്നും വീട്ടുകാര്‍ ആരോപിക്കുന്നു.മകളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മാതാവ് ആനി പോലീസില്‍ പരാതി നല്‍കിയിരുന്നു.

പയ്യന്മാര്‍ക്കൊപ്പം കറങ്ങി നടക്കുന്നു; മുസ്ലീം പെണ്‍കുട്ടിക്ക് ലീഗ് പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം

English summary
kannur aanmariya suicide case husband aarest
topbanner topbanner

More News from this section

Subscribe by Email