Friday November 16th, 2018 - 10:57:am
topbanner

വർഗീയതയ്ക്കും ഫാസിസത്തിനുമെതിരെ യൂത്ത്കോൺഗ്രസ് കണ്ണൂരിൽ ദേശരക്ഷാബന്ധൻ ആചരിച്ചു

bincy
വർഗീയതയ്ക്കും  ഫാസിസത്തിനുമെതിരെ യൂത്ത്കോൺഗ്രസ് കണ്ണൂരിൽ ദേശരക്ഷാബന്ധൻ  ആചരിച്ചു

കണ്ണൂർ: യൂത്ത് കോൺഗ്രസ്സിന്റെ ദേശ രക്ഷാബന്ധൻ പരിപാടിക്ക് കണ്ണൂർ കാടാച്ചിറയിൽ സ്വാതന്ത്ര്യ ദിനത്തിൽ തുടക്കമായി. കടുത്ത മഴയെയും അവഗണിച്ച് നിരവധി പേർ കൈയിൽ മുവർണ്ണ രാഖി അണിയുകയും ദേശ രക്ഷാ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ദേശിയ പതാകയുടെ മൂവർണ്ണനിറത്തിൽ തയ്യാറാക്കിയ രക്ഷാബന്ധൻ കൈയിൽ കെട്ടി ദേശിയ നേതാക്കളുടെ ഛായാചിത്രത്തിന് മുന്നിലാണ് ദേശ രക്ഷാ പ്രതിജ്ഞ എടുക്കൽ ചടങ്ങ് നടന്നത്. കോൺഗ്രസ്സ് നേതാവും മുൻ എം പിയുമായ എ.പി.അബ്ദുള്ളക്കുട്ടി ദേശാരക്ഷാബന്ധൻ പരിപാടി ഉദ്ഘാടനം ചെയ്തു.

ജാതിയുടെയും മതത്തിന്റെയും പേരിൽ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ ദേശ രക്ഷാബന്ധ ന് പ്രസക്തി ഉണ്ടെന്ന് എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു .രാജ്യത്തിന്റെ മതേതരത്വവും ഐക്യവും ഇല്ലാതാക്കാൻ ഭരണാധികാരികൾ കച്ചകെട്ടി ഇറങ്ങുന്ന ഈ കാലഘട്ടത്തിൽ ദേശരക്ഷാബന്ധൻ പോലുള്ള പരിപാടികൾ സംഘടിപ്പിച്ച് വർഗീയ വാദികൾക്കെതിരെ ജനങ്ങളെ ഒന്നിച്ച് നിർത്തേണ്ടത് രാജ്യത്തിന്റെ ഐക്യത്തിന് ആവശ്യമാണ്.kannur Youth Congress Against Communalism and Fascism

രാജ്യം മുഴുവൻ ദേശാരക്ഷാബന്ധൻ സംഘടിപ്പിക്കേണ്ട കാലമാണിത്. മതത്തിന്റെ മറവിൽ സാഹോദര്യത്തിന്റെ ഉത്സവമായ രക്ഷാബന്ധൻ ഉത്സവത്തെ വർഗീയമായി ചിത്രീകരിച്ച് യുവജനങ്ങളിലും വിദ്യാർത്ഥികളിലും വർഗീയത കുത്തിവെക്കാൻ ശ്രമിക്കുന്നവർക്കെതിരെയുള്ള പ്രതിരോധ മാ ണ് ദേശ രക്ഷാബന്ധനെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

യൂത്ത് കോൺഗ്രസ്സ് കണ്ണൂർ പാർലമെന്റ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് റിജിൻ രാജ് അദ്ധ്യക്ഷനായ ചടങ്ങിൽ അദ്ധ്യാത്മിക പ്രഭാഷകൻ പ്രവീൺ പനോന്നേരി, സിനിമാ സീരിയൽ താരം അനിലേഷ് ആർച്ച, യൂത്ത് കോൺഗ്രസ്സ് ധർമ്മടം ബ്ലോക്ക് പ്രസിഡന്റ് ഷമേജ് പെരളശ്ശേരി., ജിതീഷ്. വി. സി, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറ് കെ.വി.ജയരാജൻ, ഇന്ദിര, ആലേഖ് തുടങ്ങിയവർ പ്രസംഗിച്ചു.

വിവിധ മതവിശ്വാസികളും, സാംസ്ക്കാരിക, സാമുഹ്യ സംഘടനാ നേതാക്കളും  ദേശാരക്ഷാബന്ധൻ ചടങ്ങിന് എത്തിയിരുന്നു. റിജിൽ മാക്കുറ്റി ദേശരക്ഷാ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. വരും ദിവസങ്ങളിൽ കടമ്പൂർ പഞ്ചായത്തിലെ വിവിധ ക്ലബ്ബുകളും, സാംസ്ക്കാരിക കേന്ദ്രങ്ങളിലും ദേശ രക്ഷാബന്ധൻ ചടങ്ങ് നടക്കും.

കോൺഗ്രസ്സ് നേതാക്കളുടെ പിന്തുണയോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ക്ലബ്ബുകളിലും, സാംസ്കാരിക കേന്ദ്രങ്ങൾ കേന്ദ്രികരിച്ചും ദേശ രക്ഷാ ബന്ധൻ ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. എല്ലായിടങ്ങളിലും പ്രവർത്തകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കണ്ണൂർ ജില്ലയിൽ മാത്രം ഒരു ലക്ഷത്തോളം മൂവർണ്ണരാഖി ദേശ രക്ഷാബന്ധൻ ചടങ്ങ് സംഘടിപ്പിക്കാനായി തയ്യാറാക്കിയിട്ടുണ്ട്.

Read more topics: kannur, Youth, Congress, Against,
English summary
kannur Youth Congress Against Communalism and Fascism
topbanner

More News from this section

Subscribe by Email