Sunday May 26th, 2019 - 4:54:pm
topbanner
topbanner

സൈനികന്‍റെ മൃതദേഹത്തിന് മുന്നിൽ നിന്ന് കണ്ണന്താനം സെൽഫി എടുത്തിട്ടില്ലെന്ന് എം ടി രമേശ്

RA
 സൈനികന്‍റെ മൃതദേഹത്തിന് മുന്നിൽ നിന്ന് കണ്ണന്താനം സെൽഫി എടുത്തിട്ടില്ലെന്ന് എം ടി രമേശ്

കോഴിക്കോട്: കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം സൈനികന്‍റെ മൃതദേഹത്തിന് മുന്നിൽ നിന്നും സെൽഫിയെടുത്ത സംഭവത്തിൽ വിശദീകരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. അദ്ദേഹം മൃതദേഹത്തിനരികെ നിന്നു സെൽഫി എടുത്തിട്ടില്ല.

മറ്റാരോ എടുത്ത ഫോട്ടോ കണ്ണന്താനം ഫേസ്ബുക്കിൽ ഷെയർ ചെയ്യുകയായിരുന്നുവെന്നും എം ടി രമേശ് പറഞ്ഞു. സൈനികന്‍റെ മൃതശരീരത്തിന് മുന്നിൽ നിന്ന് പകർത്തിയ ചിത്രം കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഫേസ്ബുക്കിൽ ഷെയർ ചെയ്തത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു.

അൽഫോൺസ് കണ്ണന്താനം സൈനികന്‍റെ മൃതശരീരത്തിൽ റീത്ത് വയ്ക്കുന്ന ചിത്രമായിരുന്നു വരേണ്ടിയിരുന്നത്. എന്നാൽ അതിനുപകരം റീത്ത് സമർപ്പിച്ച് മടങ്ങുമ്പോഴുള്ള ചിത്രമാണ് അദ്ദേഹം ഫേസ്ബുക്കിലിട്ടത്. ഇതിൽ വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും എംടി രമേശ് പറഞ്ഞു. ബിജെപി നേതാക്കൾ എന്തുചെയ്താലും കുറ്റം കണ്ടെത്തുന്നവരാണ് വിവാദത്തിന് പിന്നിലെന്നും എംടി രമേശ് ആരോപിച്ചു.

English summary
kannathanam contraversy explain mt ramesh
topbanner

More News from this section

Subscribe by Email