Tuesday March 26th, 2019 - 7:57:am
topbanner
topbanner

3.820 കിലോഗ്രാം കഞ്ചാവ് കൈവശം വച്ച കേസ്: പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശിക്ക് ഏഴുവര്‍ഷം കഠിനതടവ്

RA
3.820 കിലോഗ്രാം കഞ്ചാവ് കൈവശം വച്ച കേസ്: പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശിക്ക് ഏഴുവര്‍ഷം കഠിനതടവ്

തൃശൂര്‍: 3.820 കിലോഗ്രാം കഞ്ചാവ് വില്‍പ്പനക്കായി കൈവശം വച്ച കേസില്‍ പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി പിന്റു ബിശ്വാസി (42 )നെ ഏഴു വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയടക്കുന്നതിനും തൃശൂര്‍ അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചു. മയക്കുമരുന്നു കേസുകളില്‍ ഇത്രയും കനത്ത ശിക്ഷ അപൂര്‍വമാണ്.അഡീഷണല്‍ ജില്ലാ ജഡ്ജി കെ. നിസാര്‍ അഹമ്മദാണ് ശിക്ഷ വിധിച്ചത്.

2013 ഡിസംബര്‍ മാസം 22 ന് കൊരട്ടി ജങ്ഷനു വടക്ക് പഴയ ബിന്ദു തീയറ്റര്‍ റോഡരികില്‍ നിന്നാണ് പ്രതിയെ പിടിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊരട്ടി എസ്.ഐ: എന്‍. വി. ദാസനാണ് അറസ്റ്റു ചെയ്തത്. 1.960 കിലോഗ്രാമും, 1.860 കിലോഗ്രാമും വീതമുള്ള പായ്ക്കറ്റുകളില്‍ കഞ്ചാവ് ട്രാവല്‍ ബാഗില്‍ പൊതിഞ്ഞ് കൈവശം വച്ചിരിക്കുകയായിരുന്നു.

വില്‍പ്പന നടത്താണ് ഇതെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചു. സ്ഥലത്തു ചെന്ന പോലീസ് ഗസറ്റഡ് ഓഫീസറെ വരുത്തി പരിശോധന നടത്തിയാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് കണ്ടെടുക്കുന്നതിനും പ്രതിയെ അറസ്റ്റു ചെയ്യുന്നതിനും സമീപത്തെ ചിക്കന്‍ സെന്റര്‍ ഉടമസ്ഥനും മറ്റും ദൃക്‌സാക്ഷികളായിരുന്നു.

ദൃക്‌സാക്ഷികളും ഗസറ്റഡ് ഓഫീസറും അടക്കം 10 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. കഞ്ചാവിന്റെ രാസപരിശോധന റിപ്പോര്‍ട്ട് അടക്കം 12 രേഖകളും, ആറു തൊണ്ടി മുതലുകളും വിചാരണയ്ക്കിടെ ഹാജരാക്കി. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ഹാജരാക്കിയത് ചാലക്കുടി സി.ഐ: വി.ടി. ഷാജനായിരുന്നു.പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.സുനില്‍, അഭിഭാഷകരായ അമീര്‍, റണ്‍സിന്‍ ജോസഫ് എന്നിവര്‍ ഹാജരായി.

Read more topics: kanjavu case, bengali, arrest
English summary
kanjavu case bengali arrest
topbanner

More News from this section

Subscribe by Email