Thursday November 22nd, 2018 - 4:55:pm
topbanner

ദിവാകരനൈ നീക്കിയതില്‍ വിഭാഗീയതയില്ലെന്ന് കാനം രാജേന്ദ്രന്‍

suji
ദിവാകരനൈ നീക്കിയതില്‍ വിഭാഗീയതയില്ലെന്ന് കാനം രാജേന്ദ്രന്‍

മുന്‍ മന്ത്രി സി ദിവാകരനെ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയത് ഐക്യ കണ്‌ഠേനയുള്ള തീരുമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ദിവാകരനെ നീക്കിയതില്‍ ഒരു വിഭാഗീയതയുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന പാനലില്‍ 20 ശതമാനം പുതുമുഖങ്ങളായിരിക്കണമെന്ന് പാര്‍ട്ടിയില്‍ ചട്ടമുണ്ട്. അതു പ്രകാരമാണ് ഈ നിലപാടെടുത്തത്. പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പട്ടികയില്‍ ഇനി മാറ്റമുണ്ടാകില്ലെന്നും കാനം പറഞ്ഞു.

സി ദിവാകരനെ കൂടാതെ സി എന്‍ ചന്ദ്രന്‍, സത്യന്‍ മോകേരി, കമലാ സദാനന്ദന്‍ സി എന്‍ ജയദേവന്‍ എന്നിവരേയും ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട് .

Read more topics: kanam rajendran, cpi, c divakaran
English summary
kanam rajendran says it was our party decision
topbanner

More News from this section

Subscribe by Email